CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 35 Minutes 15 Seconds Ago
Breaking Now

അവിസ്മരണീയമായ 2 ദിനങ്ങൾ; സീറോ മലങ്കര കത്തോലിക് യു കെ നാഷണൽ കണ്‍വൻഷൻ ഭക്തിനിർഭരമായി

സീറോ മലങ്കര കത്തോലിക്കാ സഭയുടെ മൂന്നാം യു. കെ നാഷണൽ കണ്‍വൻഷൻ ജൂണ്‍ 22, 23 തീയതികളിൽ ലണ്ടനിൽ വച്ച് നടത്തപ്പെട്ടു.

ജൂണ്‍ 22 ശനിയാഴ്ച ഡഗൻഹാമിലെ കാസ്റ്റിൽ ഗ്രീൻ കണ്‍വൻഷൻ സെന്ററിൽ 1 മണിക്ക് രജിസ്ട്രേഷനോടു കൂടി പരിപാടികൾ ആരംഭിച്ചു.  

മലങ്കര കത്തോലിക്കാ സഭ പരിശുദ്ധ സുന്നഹദോസിന്റെ സെക്രട്ടറിയും തിരുവല്ല അതിഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പ് മോസ്റ്റ്‌ റവ. ഡോ. തോമസ്‌ മാർ കൂറിലോസ് മെത്രാപ്പോലീത്ത ഭദ്ര ദീപം തെളിച്ച് കണ്‍വൻഷൻ ഉദ്ഘാടന കർമ്മവും ഉദ്ഘാടന പ്രഭാഷണവും നിർവഹിക്കുകയും ചെയ്തു. തദവസരത്തിൽ സുൽത്താൻ ബത്തേരി രൂപത ബിഷപ്പ് അഭിവന്ദ്യ ജോസഫ്‌ മാർ തോമസ്‌ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.

യുകെ ചാപ്ലെയിൻ ഫാ. ഡാനിയേൽ കുളങ്ങര സ്വാഗതവും പാസ്റ്ററൽ കൗണ്‍സിൽ വൈസ് പ്രസിഡന്റ്‌ റ്റി. ജെ .വർഗ്ഗീസ് നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് ഫാമിലി ബൈബിൾ ക്വിസ് നാഷണൽ ലെവൽ ഫൈനൽ റൗണ്ട് മത്സരം,വിശുദ്ധ കുർബാനയുടെ ആരാധന, വർണാഭമായ കലാപരിപാടികൾ എന്നിവ ആദ്യ ദിനം നടത്തപ്പെട്ടു. ബ്രിസ്റ്റോൾ സെന്റ്‌ അൽഫോൻസ മിഷനെ പ്രതിനിധീകരിച്ച വിനോയ് & ആൻസി ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.


യുകെ ചാപ്ലെയിൻ ഫാ. ഡാനിയേൽ കുളങ്ങര സ്വാഗതവും പാസ്റ്ററൽ കൗണ്‍സിൽ വൈസ് പ്രസിഡന്റ്‌ റ്റി. ജെ .വർഗ്ഗീസ് നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് ഫാമിലി ബൈബിൾ ക്വിസ് നാഷണൽ ലെവൽ ഫൈനൽ റൗണ്ട് മത്സരം,വിശുദ്ധ കുർബാനയുടെ ആരാധന, വർണാഭമായ കലാപരിപാടികൾ എന്നിവ ആദ്യ ദിനം നടത്തപ്പെട്ടു. ബ്രിസ്റ്റോൾ സെന്റ്‌ അൽഫോൻസ മിഷനെ പ്രതിനിധീകരിച്ച വിനോയ് & ആൻസി ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

രണ്ടാം ദിനത്തിൽ ജൂണ്‍ 23 ഞായറാഴ്ച ഡഗൻഹാംമിലെ സെന്റ്‌ പീറ്റേഴസ് കത്തോലിക്ക പള്ളിയിൽ രാവിലെ ഫാമിലി സെമിനാറും കുട്ടികളുടെ സെമിനാറും സമാന്തരമായി രണ്ടു വേദികളിൽ നടത്തപ്പെട്ടു. ഫാമിലി സെമിനാറിൽ അഭിവന്ദ്യ ജോസഫ്‌ മാർ തോമസ്‌ മെത്രാപ്പോലീത്തയും കുട്ടികളുടെ സെമിനാറിൽ നീന & നോയൽ എന്നിവർരും ക്ലാസ്സുകൾ നയിച്ചു. 


ഉച്ചഭക്ഷണത്തിനു ശേഷം മുത്തുക്കുടകളുടെയും താള മേളങ്ങളുടെയും അകമ്പടിയോടു കൂടിയ പ്രൗഡ ഗംഭീരമായ റാലി, അഭിവന്ദ്യ പിതാക്കൻമാരുടെ കാർമ്മികത്വത്തിൽ ഭക്തി സാന്ദ്രമായ പൊന്തിഫിക്കൽ കുർബാന, കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം എന്നിവ നടത്തപ്പെട്ടു .

തുടർന്ന് ആർച്ച് ബിഷപ്പ് മോസ്റ്റ്‌ റവ. ഡോ തോമസ്‌ മാർ കൂറിലോസ് മെത്രാപ്പോലീത്ത സമാപന സന്ദേശവും സമ്മാനദാനവും നടത്തി. യുകെ യിൽ നിന്നുള്ള സിനഡൽ കമ്മീഷൻ മെമ്പർ റോണി ജേക്കബ്‌ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു . 


അടുത്ത കണ്‍വൻഷൻ ആതിഥേയത്വം വഹിക്കുന്ന ബ്രിസ്റ്റോൾ സെന്റ്‌ അൽഫോൻസാ സീറോ മലങ്കര കത്തോലിക് മിഷന് അഭിവന്ദ്യ പിതാക്കൻമാർ പതാക കൈമാറി . 




കൂടുതല്‍വാര്‍ത്തകള്‍.