CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 10 Minutes 31 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മീനഭരണി മഹോത്സവം മാര്‍ച്ച് 30ന്

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഈ മാസത്തെ സത്‌സംഗം മീനഭരണി മഹോത്സവം 2024 ആഘോഷമായി ശനിയാഴ്ച്ച, മാര്‍ച്ച് 30 ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വൈകിട്ട് 6:00 മുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.

കേരളത്തിലെ ഭഗവതിക്ഷേത്രങ്ങളില്‍ (ഭദ്രകാളി ക്ഷേത്രങ്ങളില്‍) വിശേഷപൂര്‍വ്വം ആഘോഷിക്കുന്ന ഒരു ദിവസമാണ് മീനമാസത്തിലെ ഭരണി നക്ഷത്രം. മീനഭരണി സൂര്യന്‍ മീനം രാശിയില്‍ പ്രവേശിക്കുന്ന ഈ ദിവസം കാളി അധര്‍മത്തിന് മേല്‍ വിജയം നേടിയതായി ആണ് സങ്കല്പം. ഒട്ടനവധി ക്ഷേത്രങ്ങളില്‍ അന്നേദിവസം ഉത്സവമായി ആഘോഷിക്കാറുണ്ട്. കേരളത്തിലെ ആദികാളിക്ഷേത്രമായ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതീക്ഷേത്രത്തില്‍ മീനഭരണിയോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ല് മൂടല്‍, അശ്വതി നാളിലെ തൃച്ചന്ദനച്ചാര്‍ത്തു പൂജ, കാവ് തീണ്ടല്‍ എന്നിവ പ്രസിദ്ധമാണ്.

മാര്‍ച്ച് 30 ശനിയാഴ്ച്ച പതിവ് സത്സംഗവേദിയായ തോണ്‍ടണ്‍ഹീത് കമ്മ്യൂണിറ്റി സെന്ററില്‍ വൈകിട്ട് 6:00 മണിയോട് കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. നാമജപം, ശ്രീ മുരളി അയ്യരുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ പൂജ, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ സത്‌സംഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നവ. സര്‍വ്വൈശ്വര്യ പൂജയ്ക്ക് പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ പൂജയ്ക്കാവശ്യമായ നിലവിളക്ക് കരുത്തേണ്ടതാണെന്ന് സംഖാടകര്‍ അറിയിച്ചു.

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ ഭക്തജനങ്ങളായ സഹൃദയരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘാടകര്‍ ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും, സത്‌സംഗത്തില്‍ പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക;

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523 and Geetha Hari: 07789776536.

 




കൂടുതല്‍വാര്‍ത്തകള്‍.