പ്രിസ്‌ക്രിപ്ഷന്‍ ലഭിക്കാനായി എന്‍എച്ച്എസ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇംഗ്ലണ്ടില്‍ 2.7 മില്ല്യണിലേറെയായി ഉയര്‍ന്നു. ആധുനിവത്കരണം നടത്തി, ടെക്‌നോളജി ഉപയോഗം മുന്‍ഗണനയായി മാറ്റിയില്ലെങ്കില്‍ മരണം ഉറപ്പാണെന്ന് ഹെല്‍ത്ത് സര്‍വ്വീസിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആപ്പ് ഉപയോഗിച്ച് രോഗികള്‍ക്ക് തങ്ങളുടെ സ്‌ക്രിപ്റ്റുകളുടെ പുരോഗതി പരിശോധിക്കാന്‍ ജനുവരി മുതല്‍ തന്നെ സാധ്യമായിരുന്നു. കൂടാതെ ജിപിയില്‍ നിന്നും നോട്ടിന് പകരം ബാര്‍കോഡ് കാണിച്ച് ഇത് വാങ്ങാനും സാധിക്കും. ആവര്‍ത്തിക്കുന്ന പ്രിസ്‌ക്രിപ്ഷനുകള്‍ ഈ വിധത്തില്‍ ഫോണ്‍ ഉപയോഗിച്ച് അനായാസം കൂട്ടിച്ചേര്‍ക്കാനും കഴിയും.
ഇതിനകം 34 മില്ല്യണ്‍ ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. പ്രതിമാസം മൂന്ന് മില്ല്യണ്‍ പ്ര്‌സ്‌ക്രിപ്ഷനുകളാണ് ഇതുവഴി നല്‍കുന്നത്. കൂടാതെ രോഗികള്‍ക്ക് ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റുകള്‍ കൈകാര്യം ചെയ്യാനും, ലോക്കല്‍ വെയ്റ്റിംഗ് സമയം പരിശോധിക്കാനും ആപ്പ് ഫലപ്രദമാണ്.
സാങ്കേതികവിദ്യയിലും, എഐയുടെ ഗുണങ്ങളും ഉപയോഗിച്ച് എന്‍എച്ച്എസ് സേവനങ്ങള്‍ ആസ്വദിക്കുന്ന രീതി മാറ്റിമറിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് പറഞ്ഞു. എന്‍എച്ച്എസ് ആപ്പിലെ ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ട്രാന്‍സ്‌ഫോര്‍മേഷന്‍ നാഷണല്‍ ഡയറക്ടര്‍ വിന്‍ ദിവാകര്‍ ആവശ്യപ്പെടുന്നത്.