CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 55 Minutes 44 Seconds Ago
Breaking Now

'ആടുജീവിതം' ഒടിടിയിലേക്ക്

പൃഥ്വിരാജ് ബ്ലെസ്സി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ 'ആടുജീവിതം' ഗംഭീര പ്രേക്ഷക നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. പതിനാറ് വര്‍ഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്‌നത്തിന്റെ വിജയം കൂടിയാണ് ഇപ്പോള്‍ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്‌പോണ്‍സ്.

റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ കൊണ്ടുതന്നെ വേള്‍ഡ് വൈഡ് ബോക്‌സോഫീസ് കളക്ഷനായി 50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.മലയാളത്തില്‍ 2 ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ കൂടിയാണ് യഥാര്‍ത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതമെഴുതിയത്.

തിയേറ്ററുകളില്‍ നിറഞ്ഞോടികൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് ആണ് ചര്‍ച്ചയാവുന്നത്. ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കാണ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകള് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിലീസ് ഡേറ്റ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചിത്രത്തിന്റെ അണ്‍കട്ട് വെര്‍ഷനായിരിക്കും ഒടിടിയില്‍ സ്ട്രീം ചെയ്യുക.ഇപ്പോള്‍ തീയേറ്ററിലുള്ളത് 2 മണിക്കൂര്‍ 57 മിനിറ്റ് ദൈര്‍ഘ്യമുള്ള വേര്‍ഷനാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.