അധ്യാപകന് കുട്ടികളെ തെറ്റായി പഠിപ്പിച്ചാല്‍ ജീവിത മൂല്യങ്ങളില്‍ പോലും സ്വാധീനം സംഭവിച്ചേക്കും. മുസ്ലീമായ 30 കാരന്‍ അധ്യാപകന്‍ കുട്ടികളെ വിചിത്രമായ കാര്യങ്ങളാണ് പഠിപ്പിക്കാന്‍ ശ്രമിച്ചത്. ലോകം ഇനി ഇസ്ലാം ഭരിക്കുമെന്നും പാശ്ചാത്യ നാടുകളിലെ പെണ്‍കുട്ടികള്‍ക്ക് ഭ്രാന്താണെന്നുമാണ് അധ്യാപകന്‍ ക്ലാസില്‍ പറഞ്ഞത്. ബ്രിട്ടീഷ് മൂല്യങ്ങളെ അപമാിച്ച അക്വിബ് ഖാന് ഇനി പഠിപ്പിക്കാനാകില്ല. ആജീവനാന്ത വിലക്കു നല്‍കി ടീച്ചിങ് റെഗുലേഷന്‍ ഏജന്‍സി.
2020 മുതല്‍ 2023 വരെ, ബിര്‍മിംഗ്ഹാമിലെ ഹാര്‍ബോണ്‍ അക്കാദമിയില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ആക്വിബ് ഖാന്‍. അര്‍ദ്ധ നഗ്ന ചിത്രം വിദ്യാര്‍ത്ഥികളെ കാണിക്കുകയും പെണ്‍കുട്ടികളെ എങ്ങനെ വശത്താക്കാമെന്ന് പറഞ്ഞു നല്‍കുകയും ചെയ്തു. ക്ലാസില്‍ ഫെമിനിസത്തെ പുഛിക്കുന്നതും പതിവാണ്.
അധ്യാപകന്റെ ജീവിതത്തോട് യോജിക്കാത്ത പ്രവര്‍ത്തിയാണ് ഇയാളില്‍ നിന്നുണ്ടായത്.
2020 മുതല്‍ ഹാര്‍ബോണ്‍ അക്കാദമിയില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന അക്വിബ് ഖാന്‍ കുട്ടികള്‍ക്കായി ഒരു ആഫ്റ്റര്‍ സ്‌കൂള്‍ ക്ലബ്ബും നടത്തിയിരുന്നു.
ഒരു മൈക്രോസോഫ്റ്റ് ടീംസ് ഗ്രൂപ്പ് ചാറ്റില്‍ ഇയാള്‍ മോശമായി സംസാരിച്ചു.70,000 പൗണ്ട് ശമ്പളം വാങ്ങുന്ന ഒരു വനിത ഡോക്ടറുടെ വിവാഹാലോചന നിരസിച്ച കാര്യം ഇയാള്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു. തന്നെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നു എന്ന കാര്യത്തിലായിരുന്നു ആലോചന നിരസിച്ചതെന്നും അയാള്‍ പറഞ്ഞു.ഇതേ അക്കാദമിയിലെ മറ്റൊരു ജീവനക്കാരന്റെ ശുപാര്‍ശയിലാണ് ഇയാള്‍ ജോലിക്ക് കയറുന്നത്. ഡേറ്റിങ് , ബന്ധങ്ങള്‍ എന്നിവയിലെല്ലാം വിചിത്രമായ നിലപാടാണ് അധ്യാപകനുണ്ടായത്.
ഇംഗ്ലണ്ടിലെ ഒരു സ്‌കൂളിലോ, സിക്സ്റ്റ് ഫോം കോളേജിലോ, യൂത്ത് അക്കൊമൊഡെഷന്‍, ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളിലോ അയാള്‍ക്ക് അധ്യാപക വൃത്തി ചെയ്യാന്‍ കഴിയില്ല.
വിവാഹം കഴിച്ചാല്‍ മറ്റുള്ളവര്‍ക്ക് ആകര്‍ഷണം തോന്നില്ലെന്നും തെറ്റിലേക്ക് പോകില്ലെന്നും ഇയാള്‍ കുട്ടികളെ ഉപദേശിച്ചിരുന്നു.
ലോകത്ത് മുസ്ലീം ജന വിഭാഗത്തിന്റെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നും 2050 ആകുമ്പോഴേക്കും യു കെയും ഫ്രാന്‍സും ജര്‍മ്മനിയുമെല്ലാം ഇസ്ലാമിക രാജ്യങ്ങളാകുമെന്നും ഇയാള്‍ ക്ലാസില്‍ പറഞ്ഞു.