തൊഴിലാളിക്ക് ദുഃഖം തീര്‍ക്കാന്‍ 'സാഡ് ലീവ്' കൊടുത്ത് ചൈനീസ് സ്ഥാപനം. ചൈനയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ പാങ് ഡോംങ് ലായ് എന്ന സ്ഥാപനമാണ് ഇത്തരത്തില്‍ അവധി നല്‍കുന്നത്. വര്‍ഷത്തില്‍ 10 ദിവസത്തെ അവധിയാണ് കൊടുക്കുന്നത്. മാര്‍ച്ച് 26നാണ് ഇത്തരത്തില്‍ ഒരു ലീവ് പ്രഖ്യാപനം ഉണ്ടാകുന്നത്.
ഓഫീസ് അന്തരീക്ഷം മടുപ്പിക്കുന്നുണ്ടോ? നിങ്ങള്‍ ജോലിഭാരം കൊണ്ട് വീര്‍പ്പ് മുട്ടുകയാണോ? എങ്കില്‍ അതിനും പരിഹാരമുണ്ട്. 'സാഡ് ലീവ്'. ഇതിനായി മേലധിക്കാരിയുടെ അനുമതിയും ആവശ്യമില്ല. അവധി ഏത് ദിവസം എടുക്കണമെന്നതിനുള്ള പൂര്‍ണമായ അവകാശവും തൊഴിലാളികള്‍ക്കാണ്. ഇനി അതിന്റെ പേരിലൊരു പ്രശനം ഉണ്ടാകണ്ടല്ലോ. എന്തായാലും ഈ ആശയം കൊള്ളാലെ.
പാങ് ഡോംങ് ലായ് സ്ഥാപകനും ചെയര്‍മാനുമായ മിസ്റ്റര്‍ യു ഡോങ് ലായ് ആണ് തൊഴിലാളികള്‍ക്ക് വേണ്ടി ഇത്തരത്തിലൊരു അവധികൂടി മുന്നോട്ട് വച്ചത്. കാരണം എല്ലാവര്‍ക്കും സന്തോഷമില്ലാത്ത സമയങ്ങളുണ്ട്, അതിനാല്‍ നിങ്ങള്‍ സന്തുഷ്ടരല്ലെങ്കില്‍, ജോലിക്ക് വരരുത് എന്നാണ് മിസ്റ്റര്‍ യു ഡോങ് ലായ് പറയുന്നത്. മാത്രവുമല്ല ജീവനക്കാര്‍ക്ക് അവരുടെ വിശ്രമ സമയം എപ്പോള്‍ എടുക്കണമെന്ന് തീരുമാനിക്കാനുള്ള സ്വയംഭരണാവകാശം ഉണ്ട്. മാനേജ്‌മെന്റിന് ഈ അഭ്യര്‍ത്ഥന നിരസിക്കാന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് ലംഘനമായി കണക്കാക്കുമെന്നും മിസ്റ്റര്‍ യു ഡോങ് ലായ് പറയുന്നു.
തൊഴിലാളികക്ക് ദുഃഖകരമായ അവധി ലഭിക്കുമ്പോള്‍, അവര്‍ക്ക് ഒരിക്കല്‍ കൂടി സന്തോഷം തോന്നാം എന്നാണ് മിസ്റ്റര്‍ യു ഡോങ് ലായ് പറയുന്നത്. അതുവഴി കമ്പനിയുടെ ധാരണയും പിന്തുണയും അവര്‍ മനസ്സിലാക്കുന്നു. ഒപ്പം തൊഴില്‍ജീവിത സന്തുലിതാവസ്ഥ ആസ്വദിക്കുകയും ചെയ്യുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നും മിസ്റ്റര്‍ യു ഡോങ് ലായ് പറയുന്നു.
മറ്റെല്ലാ സ്ഥാപനങ്ങളില്‍ നിന്നുമെല്ലാം വ്യത്യസ്തമാണ് ഫാറ്റ് ഡോങ് ലായ്. കാരണം ഇവിടത്തെ ജോലിക്കാര്‍ 40 ദിവസം വരെ വാര്‍ഷിക അവധി ആസ്വദിക്കുന്നുണ്ട്. മാത്രമല്ല ആഴ്ചയില്‍ 6 ദിവസമാണ് ഇവരുടെ ജോലി ചെയ്യുന്നത്. രാവിലെ 9 മുതല്‍ രാത്രി 9 വരെ ജോലി സമയം. ഇത് മാത്രമല്ല നിരവധി തൊഴിലാളി ക്ഷേമ പരിപാടികള്‍ ഫാറ്റ് ഡോങ് ലായി നടത്തി വരുന്നുണ്ട്.
ഇപ്പോള്‍ മാത്രമല്ല നേരത്തെ മുതലേ ഫാറ്റ് ഡോംങ് ലായ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതിലൊന്നായിരുന്നു തൊഴിലാളികള്‍ക്ക് വിദേശ വെക്കേഷന്‍ സൗകര്യം നല്‍കിയത്. 40 ദിവസത്തെ വാര്‍ഷിക ലീവിന് പുറമേ ചൈനീസ് പുതുവര്‍ഷത്തിന് അഞ്ച് ദിവസത്തെ അവധിയും കമ്പനി നല്‍കുന്നുണ്ട്. ഉപഭോക്താവില്‍ നിന്നുള്ള ഭീഷണിയോ അപമാനമോ നേരിട്ടാല്‍ 5000 യൂവാനോളം തുക കമ്പനി നഷ്ടപരിഹാരമായി നല്‍കും. ഇതൊക്കെ തന്നെയാണ് കമ്പനിയെ ഇത്ര പ്രശസ്തിയില്‍ എത്തിച്ചത്. 1995 ലാണ് യു തന്റെ സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയിലെ ആദ്യ സംരംഭം ആരംഭിക്കുന്നത്. ഇന്ന് ഹെനാന്‍ പ്രവിശ്യയില്‍ മാത്രം 12 സൂപ്പര്‍മാര്‍ക്കറ്റ് ഔട്ട്‌ലറ്റ്‌ലെറ്റ് ഇവര്‍ക്ക് സ്വന്തമായിട്ടുണ്ട്.