CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 54 Seconds Ago
Breaking Now

ശീതയുദ്ധത്തിന് ശേഷം ആദ്യമായി ലോകം അപകടകരമായ നിലയില്‍; ലേബര്‍ പാര്‍ട്ടിക്ക് കീഴില്‍ ബ്രിട്ടന്റെ സുരക്ഷ കുറയും; പ്രതിപക്ഷത്തിന് എന്ത് കൊണ്ട് വോട്ട് ചെയ്യരുതെന്ന് ജനത്തിന് ക്ലാസെടുത്ത് ഋഷി സുനാക്

ജെറമി കോര്‍ബിന്റെ ഷാഡോ ക്യാബിനറ്റില്‍ പ്രവര്‍ത്തിച്ച ലേബര്‍ നേതാവിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ വിഷയത്തില്‍ ഇദ്ദേഹത്തെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാകുമെന്നും സുനാക്

ദേശസുരക്ഷ പ്രധാനപ്പെട്ട പൊതുതെരഞ്ഞെടുപ്പ് അജണ്ടയാക്കി പ്രധാനമന്ത്രി ഋഷി സുനാക്. ലേബറിന് കീഴില്‍ ബ്രിട്ടന്റെ സുരക്ഷ കുറയുമെന്ന് പ്രഖ്യാപിച്ചതിന് പുറമെ, ലോകം ശീതയുദ്ധത്തിന് ശേഷം ആദ്യമായി ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ യുകെയുടെ ഒരുക്കങ്ങള്‍ ലേബറിന് കീഴില്‍ മോശമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. 

2030-ഓടെ ജിഡിപിയുടെ 2.5 ശതമാനം പ്രതിരോധ മേഖലയ്ക്കായി മാറ്റിവെയ്ക്കുമെന്ന തന്റെ പ്രഖ്യാപനത്തോടൊപ്പം നില്‍ക്കുന്ന വാഗ്ദാനം നല്‍കാന്‍ കീര്‍ സ്റ്റാര്‍മര്‍ സമ്മതിച്ചിട്ടില്ല. ഇത് വ്‌ളാദിമര്‍ പുടിനെ ശക്തിപ്പെടുത്തുമെന്ന് ലണ്ടനില്‍ പോളിസി എക്‌സ്‌ചേഞ്ച് തിങ്ക് ടാങ്കില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. Keir Starmer challenges critics as he decisively moves Labour to centre

ജെറമി കോര്‍ബിന്റെ ഷാഡോ ക്യാബിനറ്റില്‍ പ്രവര്‍ത്തിച്ച ലേബര്‍ നേതാവിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ വിഷയത്തില്‍ ഇദ്ദേഹത്തെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാകുമെന്നും സുനാക് മുന്നറിയിപ്പ് നല്‍കി. 'സൈന്യത്തെ നിരോധിക്കാനും, നാറ്റോയില്‍ നിന്നും പിന്‍വാങ്ങാനും ആഗ്രഹിച്ച മുന്‍ ലേബര്‍ നേതാവിനെ പിന്തുണച്ച വ്യക്തിയാണ് കീര്‍ സ്റ്റാര്‍മര്‍. ലേബറിന്റെ ഡെപ്യൂട്ടി നേതാവും, ഷാഡോ ഫോറിന്‍ സെക്രട്ടറി, മറ്റ് നിരവധി പേരും നമ്മുടെ ആണവ പ്രതിരോധത്തിന് എതിരെയും വോട്ട് ചെയ്തിട്ടുണ്ട്', അദ്ദേഹം പറഞ്ഞു. 

ഇതെല്ലാം പഴയ ചരിത്രമെന്ന് നടിക്കാനാണ് ലേബര്‍ ശ്രമിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല, ഇക്കാര്യത്തില്‍ ആശങ്ക വേണം. നമ്മുടെ രാജ്യത്തിന്റെ പ്രതിരോധവും, അതിന്റെ ആവശ്യകതയും, മുന്‍നിര്‍ത്തി വലിയ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ കഴിയണം, സുനാക് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.