മുതല അക്രമത്തില്‍ നിന്നും ഇരട്ട സഹോദരിയെ ഇടിച്ച് ഇരട്ട സഹോദരിയെ രക്ഷപ്പെടുത്തിയ സ്ത്രീക്ക് രാജാവ് ആദ്യമായി ഏര്‍പ്പെടുത്തിയ സിവിലിയന്‍ ഗാലന്‍ട്രി ലിസ്റ്റില്‍ ധീരതയ്ക്കുള്ള പുരസ്‌കാരം. തന്റെ സഹോദരി മെലിസയെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ച ജീവിയെ ധൈര്യപൂര്‍വ്വം നേരിടുകയാണ് 31-കാരി ജോര്‍ജിയ ലോറി ചെയ്തത്. 2021 ജൂണില്‍ മെക്‌സിക്കോ ലഗൂണില്‍ നീന്തവെയായിരുന്നു സംഭവം.
മുതല മൂന്ന് തവണ അക്രമിക്കാന്‍ തിരിച്ചെത്തിയെങ്കിലും ഓരോ തവണയും ജോര്‍ജിയ തിരിച്ചടിച്ചു. രണ്ട് സ്ത്രീകള്‍ക്കും അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. ശാരീരികമായ പരുക്കുകളില്‍ നിന്നും ഇപ്പോള്‍ മുക്തരായിട്ടുണ്ടെങ്കിലും മാനസികമായ മുറിവുകള്‍ ഇപ്പോഴും വേട്ടയാടുന്നുണ്ട്.
ഇപ്പോള്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിംഗ്‌സ് ഗാലന്‍ട്രി മെഡലാണ് ഈ സാഹസികതയ്ക്ക് ജോര്‍ജിനയെ തേടിയെത്തിയത്. ധൈര്യപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് ലഭിച്ചതായി കത്ത് ലഭിച്ചപ്പോള്‍ ഞെട്ടിയെന്നാണ് ബെര്‍ക്ഷയര്‍ സ്വദേശിനിയായ ജോര്‍ജിന പറയുന്നത്.
തന്റെ ഇരട്ട സഹോദരി മെലിസയും ആ ഘട്ടത്തില്‍ ധൈര്യപൂര്‍വ്വം നിലകൊണ്ടതിനാലാണ് പോരാടാനുള്ള കരുത്ത് ലഭിച്ചതെന്ന് ജോര്‍ജിന വ്യക്തമാക്കി. പ്യൂവെര്‍ട്ടോ എസ്‌കോണ്‍ഡിഡോയിലെ ലഗൂണില്‍ നീന്തുകയായിരുന്നു ഇരട്ടകള്‍. അപ്പോഴാണ് മുതല മെലിസയെ കടിച്ച് വെള്ളത്തിനടിയിലേക്ക് പോയത്.