CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 33 Minutes 28 Seconds Ago
Breaking Now

രാജാവിനും, സഹോദരനും സമയമില്ലെങ്കില്‍ പോയി പണിനോക്കട്ടെ! ഹാരി രാജകുമാരനൊപ്പം ചേര്‍ന്ന് ഡയാന രാജകുമാരിയുടെ കുടുംബം; ഇന്‍വിക്ടസ് ഗെയിംസ് വാര്‍ഷിക പരിപാടിയില്‍ ഹാരി ഒറ്റയ്ക്കാകുമെന്ന കൊട്ടാരത്തിന്റെ കണക്കുകൂട്ടല്‍ തെറ്റി

കത്തീഡ്രലിലെ പടികള്‍ ഒറ്റയ്ക്ക് കയറി അകത്ത് എത്തുമ്പോഴാണ് അന്തരിച്ച അമ്മയുടെ കുടുംബം ഹാരിയെ കാത്തിരുന്നത്

ആവശ്യമുള്ളപ്പോള്‍ മാത്രം ഒപ്പമുണ്ടാകുന്നവരും, ആവശ്യമില്ലെങ്കിലും ഒപ്പം നില്‍ക്കുന്നവരുമുണ്ട്. ഹാരി രാജകുമാരന്‍ ഇന്‍വിക്ടസ് ഗെയിംസ് വാര്‍ഷിക ചടങ്ങില്‍ ഒറ്റപ്പെട്ട് നില്‍ക്കുമെന്ന കൊട്ടാരത്തിലുള്ളവരുടെ പ്രതീക്ഷ അസ്ഥാനത്താക്കി ഡയാന രാജകുമാരിയുടെ കുടുംബം. രാജകുടുംബം അകലം പാലിച്ചപ്പോള്‍ വാര്‍ഷിക സര്‍വ്വീസില്‍ ഡയാനയുടെ സഹോദരങ്ങള്‍ ഒരുമിച്ചെത്തുകയായിരുന്നു. 

സെന്റ് പോള്‍സില്‍ നടന്ന ചടങ്ങില്‍ അന്തരിച്ച വെയില്‍സ് രാജകുമാരിയുടെ ഇളയ സഹോദരന്‍ ഏള്‍ സ്‌പെന്‍സര്‍, മൂത്ത സഹോദരി ലേഡി ജെയിന്‍ ഫെല്ലോസ് എന്നിവരാണ് ഒരുമിച്ചെത്തിയത്. കത്തീഡ്രലിലേക്ക് ഭാര്യ കെയ്റ്റ് കൂടെയില്ലാതെ എത്തിയ സസെക്‌സ് ഡ്യൂക്കിന് ഈ ചടങ്ങ് വലിയ ആശ്വാസമാണ് സമ്മാനിച്ചത്. A happy Prince Harry hugs his uncle as his aunt takes a seat next to him at St Paul's

കത്തീഡ്രലിലെ പടികള്‍ ഒറ്റയ്ക്ക് കയറി അകത്ത് എത്തുമ്പോഴാണ് അന്തരിച്ച അമ്മയുടെ കുടുംബം ഹാരിയെ കാത്തിരുന്നത്. ഇരുവരെയും ആലിംഗനം ചെയ്ത ഹാരി, ചടങ്ങിനിടെ സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മധ്യ ലണ്ടനില്‍ നടന്ന ചടങ്ങുകളിലേക്ക് ചാള്‍സ് രാജാവിനും ക്ഷണം ഉണ്ടായിരുന്നുവെങ്കിലും ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ആദ്യത്തെ ഗാര്‍ഡന്‍ പാര്‍ട്ടി നടത്താനാണ് ഇദ്ദേഹം മുതിര്‍ന്നത്. 

രാജാവിന്റെ പരിപാടിയില്‍ കാമില്ല രാജ്ഞിയും, എഡിന്‍ബര്‍ഗ് ഡ്യൂക്കും, ഡച്ചസും, പ്രിന്‍സസ് റോയല്‍, ഗ്ലോസ്റ്റര്‍ ഡ്യൂക്ക്, ഡച്ചസ് എന്നിവരും ഉണ്ടായിരുന്നു. അതേസമയം വെയില്‍സ് രാജകുമാരനും, രാജകുമാരിയും ചടങ്ങിന് എത്തിയില്ല. വിന്‍ഡ്‌സറില്‍ അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു വില്ല്യം. ക്യാന്‍സര്‍ ചികിത്സയിലായതിനാല്‍ കെയ്റ്റ് വിശ്രമത്തിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.