മദ്യ നയത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന എക്‌സൈസ് മന്ത്രിയുടെ വാദങ്ങള്‍ പൊളിയുന്നു. ബാറുടമകളുമായി ചര്‍ച്ച നടത്തി. ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്തു. ബാറുടമകളുമായി മദ്യ നയത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നായിരുന്നു എംബി രാജേഷ് അറിയിച്ചിരുന്നത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത ബാറുടമകള്‍ ഡ്രൈഡേ ഒഴിവാക്കണമെന്നും പ്രവര്‍ത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ പരിശോധിക്കുമെന്ന് യോഗത്തില്‍ ഉറപ്പ് നല്‍കുകയും ചെയ്തു.
മെയ്21ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ വിളിച്ച യോഗത്തിലാണ് ബാറുടമകള്‍ പങ്കെടുത്തത്. ഇതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. യോഗത്തിന്റെ ഏക അജണ്ട മദ്യനയ മാറ്റമായിരുന്നു. .യോഗ വിവരം അറിയിച്ച് ഓണ്‍ലൈന്‍ ലിങ്ക് നല്‍കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഇമെയില്‍ അയച്ചിരുന്നു. ബാറുടമകള്‍, ഹോംസ്‌റ്റേ ഉടമകള്‍ തുടങ്ങിയവരാണ് നയമാറ്റത്തിനുള്ള നിര്‍ദേശം നല്‍കാനുള്ള യോഗത്തില്‍ പങ്കെടുത്തത്. യോഗം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഫെറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നത്.
അതേസമയം അനിമോന്റെ ശബ്ദരേഖയില്‍ എക്‌സൈസ് ഇന്റലിജന്‍സ് രഹസ്യ അന്വേഷണം ആരംഭിച്ചു.