CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 31 Seconds Ago
Breaking Now

നാഷണല്‍ സര്‍വ്വീസ് സേവനം വെറുതെയാകില്ല; സ്‌കീമില്‍ ചേരുന്ന കൗമാരക്കാര്‍ക്ക് പ്രൈവറ്റ്-പബ്ലിക് മേഖലകളില്‍ ഗ്രാജുവേറ്റ് സ്‌കീമില്‍ ഫാസ്റ്റ് ട്രാക്ക് ഇന്റര്‍വ്യൂകള്‍ ലഭിക്കും; യുകാസ് അപേക്ഷകളില്‍ സേവനം കുറിച്ചിട്ട് യൂണിവേഴ്‌സിറ്റി പ്രവേശനം നേടാം; വിമര്‍ശനങ്ങള്‍ക്കിടെ ഗുണങ്ങള്‍ വിവരിച്ച് പ്രധാനമന്ത്രി

സായുധ സേനയിലെ സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ അപേക്ഷകളില്‍ മുന്‍ഗണന നല്‍കാനാണ് ടോറികള്‍ നിര്‍ദ്ദേശിക്കുക

നാഷണല്‍ സര്‍വ്വീസ് സ്‌കീം തിരിച്ചെത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വിവാദം. മറ്റ് വഴികളില്ലാത്ത ടോറികള്‍ പ്രഖ്യാപിച്ച പദ്ധതിയെന്ന് ലേബര്‍ വിമര്‍ശിക്കുമ്പോള്‍, സ്‌കീം ഏത് വിധത്തില്‍ പ്രവര്‍ത്തിക്കുമെന്ന ചോദ്യം വ്യാപകമാണ്. പ്രത്യേകിച്ച് കൗമാരക്കാര്‍ക്ക് ഇതുകൊണ്ട് ലഭിക്കുന്ന ഗുണം എന്തെന്നും ചോദ്യങ്ങള്‍ ഉയരുന്നു. 

ഇതിനിടയിലാണ് നാഷണല്‍ സര്‍വ്വീസ് വഴി ഇതുവരെ തുറന്നുകിട്ടാത്ത പല വാതിലും തുറക്കുമെന്ന് ഋഷി സുനാക് വ്യക്തമാക്കുന്നത്. പദ്ധതിക്ക് കീഴില്‍ 12 മാസം സായുധ സേനയില്‍ ഫുള്‍ടൈം പ്ലേസ്‌മെന്റ് അല്ലെങ്കില്‍ മാസത്തില്‍ ഒരു വീക്കെന്‍ഡ് വീതം ഒരു വര്‍ഷത്തേക്ക് കമ്മ്യൂണിറ്റി സേവനമാണ് ചെയ്യേണ്ടത്. 

സ്‌കീമില്‍ ചേരുന്ന കൗമാരക്കാര്‍ക്ക് ഗ്രാജുവേറ്റ് സ്‌കീം പ്രകാരം പ്രൈവറ്റ്, പബ്ലിക് മേഖലകളിലെ ഇന്റര്‍വ്യൂകള്‍ ഫാസ്റ്റ്ട്രാക്ക് അടിസ്ഥാനത്തില്‍ ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന വിവരം. കൂടാതെ യുകാസ് അപേക്ഷകളില്‍ നാഷണല്‍ സര്‍വ്വീസ് രേഖപ്പെടുത്തി യൂണിവേഴ്‌സിറ്റി പ്രവേശനം നേടാനുള്ള അവസരവും സിദ്ധിക്കും. Rishi Sunak: I will bring back National Service

സായുധ സേനയിലെ സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ അപേക്ഷകളില്‍ മുന്‍ഗണന നല്‍കാനാണ് ടോറികള്‍ നിര്‍ദ്ദേശിക്കുക. വര്‍ഷത്തില്‍ 30,000 മികച്ച കൗമാരക്കാര്‍ക്കാണ് ഇതിനുള്ള സെലക്ഷന്‍ ലഭിക്കുക. റോയല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് വ്യക്തമാക്കിയ ടോറികള്‍ അടുത്ത പാര്‍ലമെന്റിന്റെ അവസാനത്തോടെ നടപടികള്‍ നിര്‍ബന്ധമാക്കാന്‍ പുതിയ നാഷണല്‍ സര്‍വ്വീസ് ആക്ട് നടപ്പാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. 

നാഷണല്‍ സര്‍വ്വീസ് സ്‌കീമുകള്‍ നടപ്പാക്കിയിട്ടുള്ള രാജ്യങ്ങളില്‍ ഇത് യുവാക്കള്‍ എത്ര ഗുണം ചെയ്യുന്നുവെന്ന് കാണാം. ബ്രിട്ടനിലെ ഭാവി തലമുറകള്‍ക്കും ഇതുവഴി ഗുണം കിട്ടും. ജോലിയിലും, വിദ്യാഭ്യാസത്തിലും മുന്‍പ് തുറക്കാത്ത വാതിലുകള്‍ തുറന്നുകിട്ടും, സുനാക് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.