CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 38 Seconds Ago
Breaking Now

മേഘ്‌നക്കുട്ടിയുടെ പാട്ടുകള്‍ യുകെയ്ക്ക് ആവേശമാകുന്നു... പീറ്റര്‍ ചേരാനല്ലൂരും മേഘ്‌നക്കുട്ടിയും സംഘവും ഒന്നിക്കുന്ന സൈമാ സ്‌നേഹ സംഗീത രാവ് മ്യൂസിക്കല്‍ ലൈവ് ഷോ പ്രസ്റ്റണില്‍ മേയ് 31 ന്

മ്യൂസിക്കല്‍ ലൈവ് ഷോ പ്രെസ്റ്റണില്‍ മെയ് 31ന് വൈകിട്ട് 6:30 മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ച് ഹാളില്‍ വെച്ച് നടത്തുന്നു

യുകെ മലയാളികള്‍ക്ക് ആവേശം തീര്‍ക്കുന്ന ആലാപന ശൈലിയുമായി മേഘ്‌നക്കുട്ടിയും പീറ്റര്‍ ചേരാനല്ലൂരും സംഘവും ജൈത്ര യാത്ര തുടരുകയാണ്. 

സൈമാ സ്‌നേഹ സംഗീത രാവ് മ്യൂസിക്കല്‍ ലൈവ് ഷോ പ്രെസ്റ്റണില്‍ മെയ് 31ന് വൈകിട്ട് 6:30 മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ച് ഹാളില്‍ വെച്ച് നടത്തുന്നു. മലയാള സിനിമ രംഗത്തെ പ്രമുഖരായ പിന്നണി ഗായകരും ക്രിസ്ത്യന്‍ ഡിവോഷണല്‍ ഗാന രചയിതാവും സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലാണ് പരിപാടി.

ഫ്‌ലവേഴ്‌സ് സംഗീത മത്സരത്തില്‍ കൂടി പ്രശസ്തയായ മേഘ്‌നാകുട്ടി, പിന്നണി ഗായകരായ നിവിന്‍ സ്‌കറിയ, ക്രിസ്റ്റകല, ചാര്‍ളി ബഹറിന്‍ തുടങ്ങിയ മലയാള സിനിമയില്‍ ഗണ്യമായ പങ്കു വഹിച്ചിട്ടുള്ള കലാകാരമാരുടെ പരിപാടികള്‍ കോര്‍ത്തിണക്കികൊണ്ട് മനോഹരമായ മ്യൂസിക്കല്‍ നൈറ്റാണ് സൈമാ പ്രെസ്റ്റണ്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്. 

സൈമയുടെ പ്രസിഡന്റ് സന്തോഷ് ചാക്കോയുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായ ബിനുമോന്‍ ജോയ്, മുരളി നാരായണന്‍, അനിഷ വി ഹരിഹരന്‍, നിഥിന്‍ ടിഎന്‍ , നിഖില്‍ ജോസ് പാലത്തിങ്ങല്‍, ഡോ. വിഷ്ണു നാരായണന്‍, ബെസില്‍ ബൈജു എന്നിവര്‍ ചേര്‍ന്ന ഒരു വലിയ ടീമാണ് സ്‌നേഹ സംഗീത രാവ് മ്യൂസിക്കല്‍ ലൈവ് ഷോയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

 

പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിരിക്കുന്നു. പ്രവേശന ഫീസ് 15 പൗണ്ടാണ്. മെയ് 28ന് മുമ്പ് 15 പൗണ്ട് നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കപ്പെടുന്നു. ലിമിറ്റഡ് സീറ്റസ് കൂടി മാത്രം ബുക്കിങിന് നിലവില്‍ ഉള്ളൂ . 

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറാണ്.

സൗത്ത് ഇന്ത്യന്‍ മലയാളികള്‍ക്ക് വേണ്ടി രൂപീകരിച്ച സൈമാ പ്രെസ്റ്റണ്‍ സാംസ്‌കാരിക സാമൂഹിക സ്‌പോര്‍ട്‌സ് മേഖലകളില്‍ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് നന്മ, വികസനം എന്നിവയ്ക്കായി എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ട് ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിടുന്നു. സൈമാ പ്രെസ്റ്റണ്‍ സ്‌നേഹ സംഗീത രാവ് പരിപാടിയിലേക്ക് എല്ലാവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി സൈമാ പ്രസിഡന്റ് സന്തോഷ് ചാക്കോ അറിയ്ച്ചു.

 

 

Venue:

Christ Church, Fulwood,

Preston

PR28NE

For more details and tickets please contact

Santosh Chako

Mobile ' 07540999313

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.