CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 19 Minutes 47 Seconds Ago
Breaking Now

ബ്രിട്ടന്റെ വിദേശ 'പ്രേമം' അവസാനിപ്പിക്കും! കെയര്‍ ജീവനക്കാരുടെ കുടുംബാംഗങ്ങളെ ബ്രിട്ടനിലേക്ക് വരവേല്‍ക്കില്ല; വിദേശ ജീവനക്കാരെ ആശ്രയിക്കുന്നത് നിര്‍ത്തലാക്കും; കുടിയേറ്റ കാര്യത്തില്‍ കണ്‍സര്‍വേറ്റീവുകളെ തിരുത്തില്ലെന്ന് പ്രഖ്യാപിച്ച് വെസ് സ്ട്രീറ്റിംഗ്

നിയമപരമായ കുടിയേറ്റം കൈവിട്ട് കുതിച്ചതോടെയാണ് മന്ത്രിമാര്‍ കെയര്‍ ജീവനക്കാരുടെ ഡിപ്പന്‍ഡന്റ്‌സിനെ വിലക്കിയത്

ബ്രിട്ടനിലേക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരും, അവരുടെ കുടുംബാംഗങ്ങളും പ്രവേശിച്ചത് കെയര്‍ വിസയിലാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഈ വിസ മുതലാക്കി യുകെയിലേക്ക് ഓടിയെത്തിയത്. കെയര്‍ ഹോം ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും യുകെയുടെ മണ്ണിലേക്ക് എത്താനുള്ള അവസരം കാര്യമായി വിനിയോഗിച്ചതിന്റെ ഫലമായി കെയര്‍ ജോലിക്കാര്‍ യുകെയിലേക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് അപ്പാടെ വിലക്ക് ഏര്‍പ്പെടുത്തുകയാണ് ഗവണ്‍മെന്റ് ചെയ്തത്. 

യുകെയിലേക്കുള്ള ഹെല്‍ത്ത്, കെയര്‍ വര്‍ക്കര്‍മാരുടെ വരവിനെ ഇത് സാരമായി ബാധിക്കുമെന്നാണ് മേഖലയില്‍ നിന്നുള്ള വര്‍ത്തമാനം. എന്നാല്‍ കണ്‍സര്‍വേറ്റീവുകള്‍ നടപ്പാക്കിയ ഈ നയത്തില്‍ നിന്നും യാതൊരു വ്യതിചലനവും ലേബര്‍ ഉദ്ദേശിക്കുന്നില്ലെന്ന് വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കി. ഹെല്‍ത്ത്, കെയര്‍ ജോലിക്കാരുടെ വിദേശ ആശ്രിതരെ ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കാന്‍ ഗവണ്‍മെന്റ് നയത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നില്ലെന്നാണ് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി സ്ഥിരീകരിക്കുന്നത്. Home Secretary James Cleverly apologises for 'ironic joke' about spiking  wife's drink

കഴിഞ്ഞ തലമുറകളില്‍ എന്‍എച്ച്എസിനെ വളര്‍ത്തിയത് വിദേശ ജീവനക്കാരാണ്. ഇത് യുകെയുടെ ഭാഗ്യവുമാണ്. എന്നാല്‍ ഇതോടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളിലും, വിദേശ ജോലിക്കാരിലും അമിത ആശ്രയത്വം രൂപപ്പെട്ടു, സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിച്ചു. നിയമപരമായ കുടിയേറ്റം കൈവിട്ട് കുതിച്ചതോടെയാണ് മന്ത്രിമാര്‍ കെയര്‍ ജീവനക്കാരുടെ ഡിപ്പന്‍ഡന്റ്‌സിനെ വിലക്കിയത്. 

ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയാലും ഈ നയത്തില്‍ മാറ്റം വരുത്തില്ലെന്ന് സ്ട്രീറ്റിംഗ് വ്യക്തമാക്കി. ഷാഡോ ഹോം സെക്രട്ടറിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്ന തരത്തില്‍ സ്വദേശി ജീവനക്കാരെ വളര്‍ത്തിയെടുക്കുക തന്നെയാണ് തന്റെ ഉദ്ദേശമെന്ന് ലേബര്‍ ഭരണത്തിലെത്തിയാല്‍ ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്ന സ്ട്രീറ്റിംഗ് കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.