കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയെ അഴിമതിക്ക് എതിരെ 24 ദിവസമായി നടത്തിവന്ന നിരാഹാര സമരത്തിനൊടുവില്‍ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ കേംബ്രിഡ്ജ് സ്റ്റുഡന്റ് യൂണിയന്‍ പോസ്റ്റ്-ഗ്രാജുവേറ്റ് പ്രസിഡന്റിനെ പാരാമെഡിക്കുകള്‍ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റി.
സെനറ്റ് ഹൗസിന് പുറത്ത് 'ജനാധിപത്യത്തെ കൊല്ലുന്നത് നിര്‍ത്തുക' എന്നെഴുതിയ പോസ്റ്ററിന് മുന്നിലെ ഡെക്ക് ചെയറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതോടെയാണ് വരീഷ് പ്രതാപിനെ അടിയന്തരമായി ആശുപത്രിയിലേക്ക് എത്തിച്ചത്. ശരീരതാപവും, രക്തസമ്മര്‍ദവും പരിശോധിച്ച ശേഷമാണ് പാരാമെഡിക്കുകള്‍ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റിയതെന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.
യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ് സ്റ്റുഡന്റ് യൂണിയനിലെ അഴിമതിയും, സ്വജനപക്ഷപാതവും മുന്‍നിര്‍ത്തിയാണ് പ്രതാപ് നിരാഹര സമരം ആരംഭിച്ചത്. സ്റ്റുഡന്റ് യൂണിയന്‍ കുടുംബ ബിസിനസ്സായി മാറിയെന്നും, സ്വജനപക്ഷപാത മുഖമുദ്രയായി മാറിയെന്നും ആരോപിച്ച് പ്രതാപ് ഒരു കത്ത് ഓണ്‍ലൈനില്‍ പുറത്തുവിട്ടിരുന്നു.
അടുത്തിടെ നടന്ന സ്റ്റുഡന്റ് ട്രസ്റ്റികളുടെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നത് ഉള്‍പ്പെടെ അഞ്ച് ആവശ്യങ്ങളാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡിബോറാ പ്രെന്റിസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. പല സബാറ്റിക്കല്‍ ഓഫീസര്‍മാരും രാജിവെയ്ക്കാന്‍ ഇരിക്കുകയാണെന്ന് പ്രതാപ് ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താന്‍ നിരാഹാര സമരത്തിനിറങ്ങുന്നതെന്നും യൂമിയന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.