മഞ്ഞുമ്മല്‍ ബോയ്‌സിനെ കുറിച്ച് ഇപ്പോള്‍ സിനിമ കണ്ടവര്‍ക്കെല്ലാം അറിയാം. ഗുണാ കേവ്‌സ് കാണാന്‍ ഇറങ്ങി അപകടകരമായ ഗുഹയ്ക്കുള്ളില്‍ ഇറങ്ങി, കൂട്ടുകാരന്‍ 'ഡെവിള്‍സ് കിച്ചണില്‍' പെടുകയും, കൂട്ടുകാര്‍ ചേര്‍ന്ന് ഇവരെ പുറത്തെടുക്കുകയും ചെയ്ത സംഭവം. കൂട്ടത്തില്‍ ആളുകള്‍ ഉണ്ടായിരുന്നത് വീണത് എവിടെയെന്ന് അറിയാന്‍ അന്ന് കഴിഞ്ഞു. പക്ഷെ ഗ്രീസ് യാത്രക്കിടെ ഇത്തരമൊരു ഗുഹയില്‍ പെട്ടെന്ന് സംശയിക്കുന്ന ഡോ. മൈക്കിള്‍ മോസ്ലി ഒറ്റയ്ക്കാണ് നടക്കാന്‍ ഇറങ്ങിയത്.
മെയിലില്‍ കോളമെഴുത്തുകാരനും, ടിവി ഡോക്ടറുമായ മൈക്കിള്‍ മോസ്ലി കഴിഞ്ഞ ബുധനാഴ്ചയാണ് കുന്നുകള്‍ കയറാനുള്ള യാത്രക്കായി കുടയും ചൂടി ഇറങ്ങിയത്. എന്നാല്‍ അന്ന് മുതല്‍ ഇദ്ദേഹത്തെ കണ്ടവരില്ല. 'ദി ആബിസ്' എന്നറിയപ്പെടുന്ന അപകടകരമായ ഗുഹാ കോംപ്ലക്‌സില്‍ ഡോ. മോസ്ലി കുടുങ്ങിയിരിക്കുമെന്നാണ് ഇപ്പോള്‍ ആശങ്ക ഉയരുന്നത്.
അറ്റം കാണാത്ത തരത്തിലുള്ള അണ്ടര്‍വാട്ടര്‍ ടണലുകള്‍ കൂടി ഉള്‍പ്പെട്ട ശൃംഖലയാണ് ദി ആബിസ്. രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍ ഇവിടം കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. സൈമി ദ്വീപില്‍, 35 സെല്‍ഷ്യസ് ചൂടില്‍ കുട ചൂടി നടക്കുന്ന ഡോക്ടറുടെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
ബ്രിട്ടീഷ് കോണ്‍സുലേറ്റും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. ഇപ്പോള്‍ ഗ്രീക്ക് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ഡോക്ടറുടെ നാല് മക്കളും ചേര്‍ന്നിട്ടുണ്ട്. മലകയറാന്‍ പോയ വ്യക്തി വെറും വായുവില്‍ അലിഞ്ഞ് പോയെന്ന തരത്തില്‍ വന്നതോടെ അധികൃതര്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.