CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 45 Minutes 18 Seconds Ago
Breaking Now

ഋഷി സുനാകിനും സീറ്റ് നഷ്ടമാകുമോ? ലേബര്‍ പാര്‍ട്ടിക്ക് 416 സീറ്റ് ഭൂരിപക്ഷം കൈവരുമെന്ന് പ്രവചനം; കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അപ്രത്യക്ഷമാകുമെന്ന് ഭീതി; ടോറികള്‍ കേവലം 39 സീറ്റുകളില്‍ ഒതുങ്ങുമെന്ന് ഞെട്ടിക്കുന്ന സര്‍വ്വെ

ലേബറിന് 46 ശതമാനം വോട്ട് വിഹിതവും, കണ്‍സര്‍വേറ്റീവുകള്‍ക്ക് 21 ശതമാനവുമാണ് സര്‍വ്വെ പ്രവചിക്കുന്നത്

ലേബര്‍ പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തിലേറുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാല്‍ ആ വിജയത്തില്‍ ടോറികളുടെ നില എത്രത്തോളം പരിതാപകരമാകുമെന്ന വിഷയത്തില്‍ പല സംശയങ്ങളും നിലകൊള്ളുന്നു. ഇതിനിടയിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കേവലം 39 സീറ്റുകളില്‍ ഒതുങ്ങാനുള്ള സാധ്യത തെളിയുന്നതായി ഞെട്ടിക്കുന്ന സര്‍വ്വെ വ്യക്തമാക്കുന്നത്. 

416 സീറ്റുകളുടെ വമ്പന്‍ ഭൂരിപക്ഷത്തിലേക്ക് ലേബര്‍ കുതിച്ച് കയറുമെന്നാണ് മെയില്‍ സണ്‍ഡേ പോള്‍ പ്രവചനം. ഇത് സത്യമായാല്‍ ടോറി പാര്‍ട്ടി ഒരു ചെറുകിട കക്ഷിയായി ഒതുങ്ങും. കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടിക്ക് 25 പോയിന്റ് ലീഡാണ് ഡെല്‍റ്റാപോള്‍ സര്‍വ്വെ കണക്കാക്കുന്നത്. ഇതോടെ കണ്‍സര്‍വേറ്റീവുകള്‍ ലിബറല്‍ ഡെമോക്രാറ്റുകളുടെ 'വലുപ്പത്തിലേക്ക്' കുറയുമെന്നാണ് കരുതുന്നത്. A Monster energy drink and bowling: On the general election campaign trail  with Rishi Sunak - Revolution Radio

പ്രധാനമന്ത്രി ഋഷി സുനാകിന് തന്റെ യോര്‍ക്ക്ഷയര്‍ സീറ്റില്‍ വിജയിക്കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പുണ്ട്. 27,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നില്‍ക്കുമ്പോഴാണ് ഈ സീറ്റ് സുനാകിനെ കൈവിടുക. മുന്‍ സൈനികരെ അപമാനിച്ചതായി സുനാക് ആരോപണം നേരിടുന്ന വേളയിലാണ് ഈ പോള്‍ സംഘടിപ്പിച്ചത്. ഇത് ജൂലൈ 4ന് നടക്കുന്ന വോട്ടിംഗിനെ എത്രത്തോളം ബാധിക്കുമെന്ന് വ്യക്തമല്ല. 

ലേബറിന് 46 ശതമാനം വോട്ട് വിഹിതവും, കണ്‍സര്‍വേറ്റീവുകള്‍ക്ക് 21 ശതമാനവുമാണ് സര്‍വ്വെ പ്രവചിക്കുന്നത്. നിഗല്‍ ഫരാഗിന്റെ റിഫോം 12 ശതമാനത്തിലാണുള്ളത്. കീര്‍ സ്റ്റാര്‍മറുടെ പ്രൈവറ്റ് ഹെല്‍ത്ത്‌കെയര്‍ ഉപയോഗിക്കില്ലെന്ന നിലപാടും, ലേബര്‍ പാര്‍ട്ടി നികുതി 2000 പൗണ്ട് വര്‍ദ്ധിപ്പിക്കുമെന്ന മുന്നറിയിപ്പും വോട്ടര്‍മാര്‍ക്ക് ആശങ്കയാകുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.