CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 57 Minutes 52 Seconds Ago
Breaking Now

ആഡംബര ബൈക്കുകള്‍ മോഷ്ടിക്കും, പാര്‍ട്‌സ് ആക്കി വില്‍പ്പന നടത്തും, ആഡംബര ബൈക്കുകള്‍ വില്‍ക്കാന്‍ സ്വന്തം ഷോറൂം...പിടിയിലായത് ഉദ്ഘാടനത്തിന് മുമ്പ്

ബിസിഎയും ഐടിഐയും പഠിച്ച സംഘം പുതിയ സംരംഭം തുടങ്ങിയതാണ്.

കാറില്‍ സഞ്ചരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വില കൂടിയ ആഡംബര ബൈക്കുകള്‍ മോഷ്ടിക്കും. മോഷ്ടിച്ച് കഴിഞ്ഞാല്‍ പരമാവധി മൂന്ന് മണിക്കൂര്‍, പൊളിച്ച് പീസ് പീസാക്കും. പിന്നീട് സ്‌പെയര്‍ പാര്‍ട്‌സ് ആക്കി വില്‍പ്പന നടത്തും'. കൊച്ചി സിറ്റി പോലീസ് പിടികൂടിയ പത്തനംതിട്ട സ്വദേശികളായ നാലംഗ സംഘത്തിന്റെ മോഷണ രീതി പോലീസിനെ പോലും ഞെട്ടിച്ചു. തിരുവല്ല സ്വദേശികളായ അഖില്‍, ജോണ്‍സ്, കുന്നന്താനം സ്വദേശി നിരഞ്ജന്‍, മാമൂട് സ്വദേശി മനു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ബിസിഎയും ഐടിഐയും പഠിച്ച സംഘം പുതിയ സംരംഭം തുടങ്ങിയതാണ്. പത്തനംതിട്ട കുമ്പനാട്ട് ഗ്രാഫിക്‌സ് എന്ന പേരില്‍ ഒരു സ്ഥാപനം. വാഹനങ്ങള്‍ പെയിന്റടിച്ച് സ്റ്റിക്കര്‍ വര്‍ക്ക് ചെയ്ത് കൊടുക്കാന്‍ എന്ന പേരിലാണ് ഷോറൂം. മോഷ്ടിച്ച് കൊണ്ടുവരുന്ന ബൈക്കുകള്‍ സ്‌പെയര്‍ പാര്‍ട്‌സ് ആക്കി സൂക്ഷിക്കുകയും വില്പന നടത്തുകയുമായിരുന്നു യഥാര്‍ത്ഥ ലക്ഷ്യം. ഉദ്ഘാടനത്തിന് മുമ്പ് വില്‍ക്കാനുള്ള സ്‌പെയര്‍ പാര്‍ട്‌സ് സംഘടിപ്പിക്കാനുള്ള നീക്കമായിരുന്നു പിന്നീട് നടത്തിയത്.

സംഘം പണി തുടങ്ങിയിട്ട് ഒന്നരമാസമായി. വൈകുന്നേരം ഒരു സ്വിഫ്റ്റ് കാറില്‍ കറങ്ങാന്‍ ഇറങ്ങും. മിക്കവാറും കൊച്ചിയിലേക്കാണ് യാത്ര. തിരക്കുള്ള സ്ഥലങ്ങള്‍ ആണ് തിരഞ്ഞെടുക്കുക. കൊച്ചിയിലെ പനമ്പള്ളി നഗറില്‍ നിന്ന് പ്രതികള്‍ ഒരു ബൈക്ക് കവര്‍ന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ നമ്പര്‍ പരിശോധിച്ച് ഉടമയെ കണ്ടെത്തി. മോഷണ സംഘത്തിലുള്ള അഖിലിന്റെ അമ്മയുടെ പേരിലായിരുന്നു കാര്‍. ഇവരെ ചോദ്യം ചെയ്തതോടെ അന്വേഷണം പ്രതികളിലെത്തി.

ജൂണ്‍ ഒന്‍പത് ഞായറാഴ്ച ഷോറൂമിന്റെ ഉദ്ഘാടനം നിശ്ചയിച്ചതാണ്. പക്ഷേ പിടിയിലായി.

 




കൂടുതല്‍വാര്‍ത്തകള്‍.