യുകെയിലെ മുതിര്‍ന്ന ആളുകളില്‍ പകുതിയോളം പേര്‍ക്കും പ്രിസ്‌ക്രിപ്ഷന്‍ ലഭിച്ച മരുന്നുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി കണക്കുകള്‍. മറ്റേത് വിഷയത്തേക്കാളും ഏറെയായി ബ്രക്‌സിറ്റാണ് പ്രശ്‌നമായതെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രിസ്‌ക്രിപ്ഷന്‍ അനുസരിച്ച് മരുന്ന് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതായി 49 ശതമാനം ആളുകളാണ് വെളിപ്പെടുത്തിയത്. ഈ കാലയളവിലാണ് മരുന്നുകളുടെ വിതരണത്തിലെ പ്രശ്‌നങ്ങള്‍ വലിയ തോതില്‍ കുതിച്ചുയര്‍ന്നത്.
രാജ്യത്ത് മരുന്നുകളുടെ ക്ഷാമം ഗുരുതരമായ തോതിലാണ് ഉയരുന്നത്. 12 ബ്രിട്ടീഷുകാരില്‍ ഒരാള്‍ വീതമാണ് ആവശ്യമായ മരുന്ന് നേടാന്‍ ബുദ്ധിമുട്ടുന്നത്. വിവിധ ഫാര്‍മസികളില്‍ ചോദിച്ചാലും സ്ഥിതി മോശമായി തുടരുന്നു.
ബ്രിട്ടീഷ് ജനറിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന് വേണ്ടി ഒപ്പീനിയം നടത്തിയ സര്‍വ്വെയില്‍ മരുന്ന് കിട്ടാതെ വരുന്നതോടെ 8% പേര്‍ മരുന്ന് ലഭിക്കാതെ പോകുന്നതായി വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് ആവശ്യമുള്ള മരുന്ന് സ്‌റ്റോക്കില്ലെന്ന് 31% രേും കണ്ടെത്തി. കൂടാതെ തങ്ങള്‍ക്ക് ആവശ്യമായി തോതില്‍ മരുന്ന് ഫാര്‍മസികളില്‍ ഇല്ലെന്ന് 33 ശതമാനം പേരും തിരിച്ചറിഞ്ഞു.