വയനാട് ഉപതെരഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വയനാട് രണ്ടാം വീടാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ ഇത്രയും കരുതിയില്ലെന്നും കുടുംബക്കാരെ മുഴുവന്‍ കൊണ്ടുവന്ന് മത്സരിപ്പിക്കാനാണ് തീരുമാനമെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് കുടുംബാധിപത്യ പാര്‍ട്ടിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ റോബര്‍ട്ട് വദ്രയെക്കൂടി നിര്‍ത്തിയാല്‍ കുടുംബാധിപത്യം സമ്പൂര്‍ണമായെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ ആരും നിന്നാല്‍ ജയിക്കാത്തത് കൊണ്ടാണോ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. വയനാട് കുടുംബമാണെന്ന് പറഞ്ഞിട്ട് കുടുംബക്കാരെ കൊണ്ടുവന്ന് മത്സരിപ്പിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ പച്ചക്കൊടി ഉയര്‍ത്തുമോ എന്നാണ് തന്റെ ചോദ്യമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പ്രിയങ്കയെ സ്വീകരിക്കാതെ മുസ്ലിം ലീഗിന് വേറെ വഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ബിജെപി സ്ഥാനാര്‍ത്ഥി ആരെന്നത് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.