തമിഴ്‌നാട്ടില്‍ കവര്‍ച്ചാ ശ്രമം നടത്തുന്നതിനിടെ തടിയന്റവിട നസീറിന്റ സഹോദരനുള്‍പ്പെടെ 12 മലയാളികള്‍ പിടിയില്‍. തടിയന്റവിട നസീറിന്റ സഹോദരന്‍ ഷമാല്‍, അബ്ദുള്‍ ഹാലിം എന്നിവരാണ് പിടിയിലായത്. ഇരുവരും കണ്ണൂര്‍ സ്വദേശികളാണ്.
കോയമ്പത്തൂര്‍ കോവൈപുത്തൂരില്‍നിന്നാണ് ഇവരടക്കം 12 പേര്‍ പിടിയിലായത്. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണു തടിയന്റവിട നസീര്‍. അബ്ദുള്‍ ഹാലിം നസീറിന്റെ കൂട്ടാളിയാണ്. ഇയാള്‍ കളമശേരി ബസ് കത്തിക്കല്‍ കേസിലും നിരവധി കവര്‍ച്ചക്കേസിലും പ്രതിയാണ്.