CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 19 Minutes 59 Seconds Ago
Breaking Now

രോഗികളുടെ എണ്ണം കുറയ്ക്കുന്ന ജിപിമാര്‍ എ&ഇയില്‍ സൃഷ്ടിക്കുന്നത് ഗുരുതര പ്രത്യാഘാതം; ബജറ്റ് വര്‍ദ്ധനയ്ക്ക് എതിരെ പ്രതിഷേധ നടപടികളുമായി ജിപിമാര്‍ മുന്നോട്ട് പോയാല്‍ പ്രശ്‌നം ഗുരുതരമാകുമെന്ന് എന്‍എച്ച്എസ് മേധാവികള്‍

സമരങ്ങളിലേക്ക് പോകാതെ രോഗികളുടെ എണ്ണം കുറച്ച് തിരിച്ചടി നല്‍കുകയാണ് ലക്ഷ്യം

എന്‍എച്ച്എസിലെ സ്ഥിതി അടുത്ത കാലത്തൊന്നും മെച്ചപ്പെടുമെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. ഇതിന് പ്രധാന പ്രശ്‌നം ജീവനക്കാരുടെ സമരങ്ങളാണ്. ഇതിന് പുറമെയാണ് ജിപിമാര്‍ സേവനം വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഇതുമായി മുന്നോട്ട് പോയാല്‍ എ&ഇ യൂണിറ്റുകളില്‍ ഗുരുതരമായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് എന്‍എച്ച്എസ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

എ&ഇയ്ക്ക് പുറമെ 111 ടെലിഫോണ്‍ അഡൈ്വസ് സര്‍വ്വീസും, മെന്റല്‍ ഹെല്‍ത്ത്‌കെയറും ഉള്‍പ്പെടെ പ്രശ്‌നത്തിലാകുമെന്ന് മുതിര്‍ന്ന എന്‍എച്ച്എസ് മേധാവികള്‍ ചൂണ്ടിക്കാണിക്കുന്നു. തങ്ങള്‍ നല്‍കുന്ന പരിചരണം വെട്ടിക്കുറയ്ക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളാനുള്ള വോട്ടിംഗിലാണ് ഇംഗ്ലണ്ടില്‍ ജിപി സര്‍ജറികള്‍ നടത്തുന്ന ജിപിമാര്‍. NHS England accused of ignoring GP crisis as soaring appointments called  'good progress' | GPonline

പ്രതിദിനം കാണുന്ന രോഗികളുടെ എണ്ണം 25 ആയി ചുരുക്കുന്നത് ഉള്‍പ്പെടെയാണ് ഇവര്‍ വോട്ട് ചെയ്യുന്നത്. ഈ വര്‍ഷം ജിപി ബജറ്റ് 1.9 % മാത്രം വര്‍ദ്ധിപ്പിച്ച മുന്‍ ഗവണ്‍മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം. 

തിങ്കളാഴ്ച വരെയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ ജിപി പാര്‍ട്‌നേഴ്‌സിന്റെ ബാലറ്റ് നടക്കുന്നത്. പ്രഖ്യാപിച്ച നയങ്ങള്‍ക്ക് ജിപിമാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലം സമരങ്ങളിലേക്ക് പോകാതെ രോഗികളുടെ എണ്ണം കുറച്ച് തിരിച്ചടി നല്‍കുകയാണ് ലക്ഷ്യം. 




കൂടുതല്‍വാര്‍ത്തകള്‍.