ബ്രിട്ടനിലെ ജയിലുകളില്‍ ജോലി ചെയ്യുന്ന വനിതാ ജയില്‍ ഗാര്‍ഡുമാരും, തടവുപുള്ളികളും തമ്മിലുള്ള പ്രണയബന്ധങ്ങള്‍ ഇപ്പോള്‍ ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. അത്രയേറെ കേസുകളാണ് കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ പുറത്തുവന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ തടവുകാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് പുറത്താക്കപ്പെടുന്ന വനിതാ ഓഫീസര്‍മാരുടെ എണ്ണം റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പുരുഷ ജയില്‍പുള്ളികളുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് 29 വനിതാ ഓഫീസര്‍മാരാണ് പുറത്താക്കല്‍ നേരിട്ടത്. 2017 മുതല്‍ 2019 വരെ കാലയളവില്‍ കേവലം ഒന്‍പത് പേരാണ് ഇത്തരം വിവാദങ്ങളില്‍ കുടുങ്ങി ജോലി നഷ്ടപ്പെട്ടവര്‍. ചില ജയില്‍ ഗാര്‍ഡുമാര്‍ സെക്‌സ് എളുപ്പമാക്കാന്‍ യൂണിഫോമില്‍ തുളകള്‍ പോലും ഇട്ടിട്ടുണ്ടെന്നാണ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രിട്ടീഷ് ജയിലുകളിലെ ഈ ഗാര്‍ഡ്-തടവുപുള്ളി പ്രണയബന്ധങ്ങള്‍ സംബന്ധിച്ച് ജസ്റ്റിസ് മന്ത്രാലയം നടത്തിയ 124 അന്വേഷണങ്ങളില്‍ 50 എണ്ണത്തിലും കുറ്റക്കാരെ കണ്ടെത്തി. അതേസമയം ചില ജയില്‍ ഗാര്‍ഡുമാരെ പുറത്താക്കാതെ സസ്‌പെന്‍ഡ് ചെയ്ത് വ്യത്യസ്തമായ റോളിലേക്ക് നീക്കുകയാണ് ചെയ്തത്.
എച്ച്എംപി വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലില്‍ ജയില്‍ ഓഫീസുമായി തടവുപുള്ളി സെക്‌സില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന ഘട്ടത്തിലാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. എന്നാല്‍ ജയില്‍പുള്ളികള്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഇതിന് തയ്യാറാകേണ്ടി വന്നതെന്ന് 30-കാരിയായ ലിന്‍ഡാ ഡെ സൂസാ എബ്രിയു വെളിപ്പെടുത്തിയിട്ടുണ്ട്.