ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ലെവല്‍ ക്രോസ്'. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി. പിള്ള നിര്‍മ്മിച്ച് ജീത്തു ജോസഫ് അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് അര്‍ഫാസ് അയൂബ് ആണ്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ജൂലൈ 26ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആകെ നേടിയത് 1.34 കോടി രൂപ മാത്രമാണ് എന്നാണ് ബോക്സ് ഓഫീസ് സൈറ്റായ സാക്നില്‍ക് പുറത്തുവിട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും ഒമ്പത് ലക്ഷം രൂപ മാത്രമേ ചിത്രത്തിന് നേടാനായിട്ടുള്ളു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ തിയേറ്ററിലേക്ക് എത്താതിരിക്കാന്‍ കാരണമായത്.
അതേസമയം, ജീത്തു ജോസഫിന്റെ അസിസ്റ്റന്റുകളില്‍ ഒരാളാണ് അര്‍ഫാസ് അയൂബ്. അര്‍ഫാസ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും.