വീട്ടില്‍ വെച്ച് സ്വന്തം മകളെ കുത്തിക്കൊന്നതായി കുറ്റസമ്മതം നടത്തി ഇന്ത്യന്‍ വംശജയായ അമ്മ. 10 വയസ്സുള്ള മകളെ ഗുരുതകമായി കുത്തിപ്പരുക്കേല്‍പ്പിച്ചതായി അമ്മ സമ്മതിക്കുകയായിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ സ്‌കൂളില്‍ പഠിച്ചിരുന്ന ഷേയ് കാംഗിനെയാണ് 33-കാരി ജസ്‌കീറത് കൗര്‍ കുത്തിക്കൊന്നത്.
ഉത്തരവാദിത്വമില്ലാതെ നരഹത്യ നടത്തിയ കുറ്റമാണ് കൗര്‍ സമ്മതിച്ചത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നെങ്കിലും ഇത് തള്ളി. നരഹത്യാ കേസിലെ കുറ്റസമ്മതം ക്രൗണ്‍ അംഗീകരിക്കുന്നതായി പ്രോസിക്യൂഷന്‍ കൗണ്‍സെല്‍ സാലി ഹോവ്‌സ് കെസി വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.
മാര്‍ച്ച് 4ന് ഉച്ചയോടെയാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റൗളി റെഗിസിലെ വീട്ടില്‍ ഷേയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ നെഞ്ചിന് കുത്തേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിരുന്നു. ബ്ലാക്ക് കണ്‍ട്രി കൊറോണര്‍ കോടതിയിലായിരുന്നു ഇന്‍ക്വസ്റ്റ്.
കേസിലെ വസ്തുതകളില്‍ തര്‍ക്കങ്ങളില്ലെന്ന് പ്രതിഭാഗം വക്കീലും വ്യക്തമാക്കി. പ്രതിയെ വീഡിയോ ലിങ്ക് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്. ഒക്ടോബര്‍ 25ന് കൗറിന്റെ ശിക്ഷ വിധിക്കുമെന്ന് ജഡ്ജ് പ്രഖ്യാപിച്ചു. റൗളി റെഗിസിലെ ബ്രിക്ക്ഹൗസ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു ഷേയ് കാംഗ്. സെപ്റ്റംബര്‍ 5ന് കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് സ്‌കൂള്‍ അറിയിച്ചു.