ലെബനണ്‍ അതിര്‍ത്തിയില്‍ നൂറുകണക്കിന് ഇസ്രയേല്‍ ടാങ്കുകള്‍ കുതിച്ചെത്തിയതോടെ കരയുദ്ധത്തിന് വഴിതെളിയുന്നതായി ആശങ്ക. ഇത് നടപ്പായാല്‍ മിഡില്‍ ഈസ്റ്റ് സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് വഴുതിവീഴും. യെമനിലെ ഹൂതി മേഖലകളില്‍ വ്യോമാക്രമണം സംഘടിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഇതോടെ സംഘര്‍ഷം മേഖലയ്ക്ക് പുറത്തേക്കും പടരുമെന്നാണ് ഭീതി.
ഇസ്രയേല്‍-ഹമാസ് യുദ്ധം കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷഭരിതമായിരുന്നു. സതേണ്‍ ബെയ്‌റൂട്ടിലെ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസന്‍ നാസ്രറള്ളയെ തീര്‍ത്തതായി ഐഡിഎഫ് പ്രഖ്യാപിച്ചതോടെയാണ് സംഘര്‍ഷം മൂര്‍ച്ഛിച്ചത്.
ഇസ്രയേല്‍ സൈന്യവും, ടാങ്കുകളും ഇന്നലെ രാത്രിയോടെ ലെബണനിലെ നോര്‍ത്ത് മേഖലയിലെ അതിര്‍ത്തിയില്‍ എത്തിയതോടെ കരമാര്‍ഗ്ഗമുള്ള അധിനിവേശത്തിന് തയ്യാറെടുക്കുന്നതായാണ് ഭയപ്പെടുന്നത്. 2006-ലാണ് ഒടുവിലായി ലെബനണില്‍ ഇസ്രയേല്‍ കരയുദ്ധം നടത്തിയത്. അന്ന് 34 ദിവസം നീണ്ട അതിര്‍ത്തി കടന്നുള്ള പോരാട്ടത്തില്‍ ഹിസ്ബുള്ളയെ തച്ചുതകര്‍ത്തിരുന്നു.
ഇരുവിഭാഗങ്ങളും സമാധാനം പാലിക്കണമെന്ന് യുഎസ് അവസാന വട്ട മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിനെ സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് പോകാതെ തടയാന്‍ ശ്രമിക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ അക്രമണത്തിന് മറുപടി നല്‍കുമെന്ന് ഇറാന്‍ ആവര്‍ത്തിക്കുമ്പോഴും കൂടുതല്‍ നടപടികളിലേക്ക് പോയിട്ടില്ല. എന്നാല്‍ കരയുദ്ധത്തിലേക്ക് കൂടി കടന്നാല്‍ ഇറാനും സംഘര്‍ഷത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതമാകും.