CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 5 Minutes 54 Seconds Ago
Breaking Now

സലിം കുമാറിന്റെ മകന്‍ മരപ്പാഴ്..; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിന് അധിക്ഷേപം, മറുപടി കൊടുത്ത് ചന്തു

സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റുമായി എത്തിയ വിമര്‍ശകന് മറുപടിയുമായി സലിം കുമാറിന്റെ മകനും നടനുമായ ചന്തു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുകയാണ് ചന്തു ഇപ്പോള്‍. കഴിഞ്ഞ ദിവസം ഈ സിനിമയുടെ ലൊക്കേഷനിലെത്തിയ മമ്മൂട്ടിക്കൊപ്പമുള്ള ചന്തുവിന്റെ ചിത്രങ്ങള്‍ക്ക് താഴെയാണ് കമന്റ് എത്തിയത്.

'പുറകില്‍ ഇരിക്കുന്ന സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ ഇപ്പോള്‍ പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്'' എന്നായിരുന്നു ഒരാളുടെ കമന്റ്. ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ, 'ഓക്കെ ഡാ' എന്നാണ് ചന്തു മറുപടി നല്‍കിയത്. ചന്തുവിനെ പരിഹസിച്ചു കമന്റിട്ടയാള്‍ക്ക് തക്ക മറുപടിയുമായി പ്രേക്ഷകരും രംഗത്തെത്തുന്നുണ്ട്

''ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന ഒരച്ഛന്റെ മകനാണ്. സലിം കുമാറിനെയും ചെറുപ്പത്തില്‍ നാട്ടിലെ പലരും പരിഹസിച്ചിട്ടുണ്ട്. അതിനുള്ള മധുര പ്രതികാരം അദ്ദേഹമിപ്പോള്‍ ചെയ്യുന്നുമുണ്ട്. തീര്‍ച്ചയായും അവനും മലയാള സിനിമയില്‍ മികച്ചവരില്‍ ഒരാളാകും'' എന്നാണ് ഒരു കമന്റ്.

 




കൂടുതല്‍വാര്‍ത്തകള്‍.