ആവശ്യത്തിന് ബെഡുകള്‍ ഇല്ലാത്തതും, സേവനങ്ങള്‍ ഉറപ്പാക്കാന്‍ സാധിക്കാത്തതും ചേര്‍ന്ന് ജനങ്ങളുടെ ജീവനെടുക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറിക്ക് രണ്ട് കൊറോണര്‍മാരുടെ മുന്നറിയിപ്പ്. അഡല്‍റ്റ് കെയര്‍ സിസ്റ്റത്തിന്റെ പരിഷ്‌കാരങ്ങള്‍ വേഗത്തിലാക്കാന്‍ ഹെല്‍ത്ത് സെക്രട്ടറിയോട് ഇവര്‍ ആവശ്യപ്പെട്ടു. രോഗികള്‍ മരിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
രണ്ട് ആശുപത്രികളില്‍ നിന്നും രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കാതെ വന്നത് ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ മരണങ്ങളുമായി ബന്ധപ്പെടുത്തിയതോടെയാണ് കഴിഞ്ഞ മാസം ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൊറോണര്‍മാര്‍ ഭാവിയില്‍ മരണങ്ങള്‍ തടയാനുള്ള രണ്ട് റിപ്പോര്‍ട്ടുകള്‍ അയച്ചത്.
ആദ്യത്തെ കേസില്‍ ആംബുലന്‍സ് ആവശ്യത്തിലേറെ വൈകിയതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചത് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ മേഖലയുടെ പരാജയമായാണ് പിഎഫ്ഡി റിപ്പോര്‍ട്ടില്‍ കോണ്‍വാള്‍ & ഐല്‍സ് ഓഫ് സില്ലി അസിസ്റ്റന്റ് കൊറോണര്‍ ഗൈ ഡേവിസ് കുറിച്ചത്. 19 മണിക്കൂര്‍ കാലതാമസമാണ് നേരിട്ടത്. റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റലില്‍ ആംബുലന്‍സ് എത്തുമ്പോള്‍ 11 വാഹനങ്ങള്‍ രോഗികളെ കൈമാറാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. 44 പേരെ പാര്‍പ്പിക്കുന്ന ആശുപത്രിയില്‍ 56 പേരാണ് ഉണ്ടായിരുന്നത്.
സോഷ്യല്‍ കെയര്‍ സംവിധാനങ്ങള്‍ പര്യാപ്തമല്ലാത്തതും, കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍, പ്രൈമറി ഹെല്‍ത്ത്‌കെയര്‍ പിന്തുണയില്ലാത്തതുമാണ് പ്രശ്‌നം ഗുരുതരമാക്കുന്നതെന്ന് ഇന്‍ക്വസ്റ്റ് കണ്ടെത്തി. ഗവണ്‍മെന്റ് ഇപ്പോള്‍ തന്നെ പദ്ധതികള്‍ ആരംഭിച്ചില്ലെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ തുടരുകയും, എന്‍എച്ച്എസ് ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുമെന്ന് ഫാബിയാന്‍ സൊസൈറ്റി റിസേര്‍ച്ച് മാനേജര്‍ ബെന്‍ കൂപ്പര്‍ ചൂണ്ടിക്കാണിച്ചു.