CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 30 Minutes 11 Seconds Ago
Breaking Now

സ്‌നാപ്ചാറ്റ് വഴി കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കി ; 30 രാജ്യങ്ങളിലായി 3500 കുട്ടികളെ ഇയാള്‍ ലൈംഗികചൂഷണത്തിനിരയാക്കിയ 26 കാരന്‍ പിടിയില്‍

പെണ്‍കുട്ടിയുടെ പേരിലുള്ള വ്യാജസ്‌നാപ് ചാറ്റ് അക്കൗണ്ട് വഴിയാണ് ഇയാള്‍ കുട്ടികളെ വലയിലാക്കിയിരുന്നത്.

സ്‌നാപ്ചാറ്റ് വഴി കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കിയ യുവാവ് പിടിയില്‍. അയര്‍ലന്‍ഡ് സ്വദേശിയായ അലക്‌സാണ്ടര്‍ മക്ക്കാര്‍ട്ട്‌നി എന്ന 26-കാരനാണ് പിടിയിലായത്. യു.എസ്,യുകെ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങി 30 രാജ്യങ്ങളിലായി 3500 കുട്ടികളെ ഇയാള്‍ ലൈംഗികചൂഷണത്തിനിരയാക്കിയെന്നാണ് പോലീസ് പറയുന്നത്.

പെണ്‍കുട്ടിയുടെ പേരിലുള്ള വ്യാജസ്‌നാപ് ചാറ്റ് അക്കൗണ്ട് വഴിയാണ് ഇയാള്‍ കുട്ടികളെ വലയിലാക്കിയിരുന്നത്. സൗഹൃദം സ്ഥാപിച്ച് ഇവരുടെ നഗ്‌നചിത്രങ്ങള്‍ നേടിയെടുക്കുകയും ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്നും മറ്റ് പീഡോഫൈലുകള്‍ക്ക് അയക്കുമെന്നും ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ വഴിയുള്ള ലൈംഗികവൈകൃതങ്ങള്‍ക്ക് മുതിരാന്‍ നിര്‍ബന്ധിക്കും. കൂടാതെ, ഇളയ സഹോദരങ്ങളെയും വീട്ടിലെ വളര്‍ത്തുമൃഗങ്ങളെയും ലൈംഗികമായി ഉപദ്രവിക്കാനും ഇയാള്‍ ആവശ്യപ്പെടുമായിരുന്നു

സ്‌കോട്ട്‌ലന്‍ഡിലെ 13 വയസ്സുകാരിയില്‍ നിന്ന് ലഭിച്ച ഫോണ്‍ സന്ദേശത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. പത്തിനും പതിനാറിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ കൂടുതലും വലയിലാക്കിയത്.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.