CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 2 Minutes 59 Seconds Ago
Breaking Now

നമസ്‌കരിക്കാനും ഹിജാബ് ധരിക്കാനും പരിശീലനം, ടിസിഎസിലെ മോശം അനുഭവം യുവതി പങ്കുവച്ചതിന് പിന്നാലെ ടിസിഎസ് നാസിക് ഓഫീസ് അടച്ചു

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ നാസിക് ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കമ്പനി ജീവനക്കാര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന ആരോപണങ്ങളിലും മതപരിവര്‍ത്തന ശ്രമങ്ങളിലും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്നാണ് ഓഫീസിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ബന്ധപ്പെട്ട കേസുകളില്‍ ഒമ്പത് പേരെ പ്രതികളായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഈ സംഭവങ്ങള്‍ സംഘടിതമായി നടന്നതാണെന്ന് സംശയിക്കുന്നതായും നാസിക് പോലീസ് കമ്മീഷണര്‍ സന്ദീപ് കര്‍ണിക് പറഞ്ഞു. പ്രതികളില്‍ മതപരമായ പീഡനത്തിന് കേസെടുത്ത നിദാ ഖാന്‍, പരാതിക്കാരെ നിരുത്സാഹപ്പെടുത്തുകയും പ്രതികളെ സഹായിക്കുകയും ചെയ്ത മുന്‍ എച്ച്ആര്‍ ഹെഡ് അശ്വിനി ചൈനാനി എന്നിവരും ഉള്‍പ്പെടുന്നു.

ഈ പ്രവൃത്തികള്‍ക്ക് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ സ്വാധീനമുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണെന്ന് കര്‍ണിക് പറഞ്ഞു.

'സാധ്യമായ ഫണ്ടിംഗ് സ്രോതസ്സുകളെക്കുറിച്ചും അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എടിഎസ്, എന്‍ഐഎ എന്നിവരെ വിവരം അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരുന്ന ഏത് സൂചനകളും പിന്തുടരും,' അദ്ദേഹം വ്യക്തമാക്കി.

മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കും മതവികാരം വ്രണപ്പെടുത്തിയതിനും ഒരു പുരുഷ ജീവനക്കാരന്‍ നല്‍കിയ പരാതി, സഹപ്രവര്‍ത്തകനെതിരെ ബലാത്സംഗത്തിനും മതപരമായ പീഡനത്തിനും ഒരു സ്ത്രീ നല്‍കിയ പരാതി, ജോലിസ്ഥലത്തെ ലൈംഗിക പീഡനത്തെക്കുറിച്ച് നാല് സ്ത്രീകള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

പ്രതികളില്‍ പലരും മുതിര്‍ന്ന തസ്തികകളില്‍ ഉള്ളവരാണെന്നും പരാതിക്കാര്‍ അവരുടെ കീഴില്‍ ജോലി ചെയ്യുന്നവരാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. നാസിക് ഓഫീസിലെ എട്ട് വനിതാ ജീവനക്കാരുടെ പരാതികള്‍ ഉള്‍പ്പെട്ട ഈ കേസ്, വലിയ ഐടി കമ്പനികളിലെ ജോലിസ്ഥലത്തെ സുരക്ഷയെക്കുറിച്ചും പരാതി പരിഹാര സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടു.

നിലവില്‍ എട്ട് ജീവനക്കാര്‍ക്കെതിരെ ഒമ്പത് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ അറസ്റ്റിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ ഇരകളോ സാക്ഷികളോ ഉണ്ടെങ്കില്‍ മുന്നോട്ട് വരണമെന്നും പോലീസ് ആവശ്യപ്പെട്ടു.

വിഷയത്തില്‍ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മീഷന്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഒരു വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു. ബോംബെ ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് സാധ്‌ന ജാദവ്, ഹരിയാന മുന്‍ ഡിജിപി ബി കെ സിന്‍ഹ എന്നിവരടങ്ങുന്ന സമിതി ഏപ്രില്‍ 18-ന് സംഭവസ്ഥലം സന്ദര്‍ശിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.