CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 54 Minutes 56 Seconds Ago
Breaking Now

യുവാവിന്റെ ലൈംഗികാതിക്രമ പരാതി, സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസ് എടുത്ത് ബംഗളൂരു പോലീസ്

യുവാവിന്റെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരേ ബംഗളൂരു പൊലീസ് കേസെടുത്തു. 2012-ലായിരുന്നു കേസിനാസ്പദമായ സംഭവം. 31-കാരനായ യുവാവിന്റെ പരാതിയിലാണ് കേസ്.

പ്രകൃതിവിരുദ്ധ പീഡനം, ഐടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് സംവിധായകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രഞ്ജിത് ബംഗളൂരു വിമാനത്താവളത്തിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവാവിന്റെ പരാതി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവാവ് രഞ്ജിത്തിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് കേരളത്തിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പരാതി പിന്നീട് ബംഗളൂരു പൊലീസിന് കൈമാറുകയായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.