CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 24 Minutes 53 Seconds Ago
Breaking Now

ഷിഫ്റ്റുകളുടെ പേരില്‍ ശീതസമരം; ഒടുവില്‍ മേധാവിയുടെ വീട്ടില്‍ കയറി ചുറ്റികയ്ക്ക് തല തല്ലിപ്പൊളിച്ച ആംബുലന്‍സ് ജീവനക്കാരിക്ക് 25 വര്‍ഷം ജയില്‍ശിക്ഷ; ജോലി കഴിഞ്ഞ് മടങ്ങവെ പുലര്‍ച്ചെ തോന്നിയ അതിബുദ്ധി തിരിച്ചടിയായി

കൊലപാതക കുറ്റം ആംബുലന്‍സ് ജീവനക്കാരി നിഷേധിച്ചെങ്കിലും സ്മിത്ത് കുറ്റക്കാരിയാണെന്ന് കണ്ടെത്തി

ജോലി സ്ഥലത്ത് മേധാവികളുമായി പല വിധത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഈ അഭിപ്രായവ്യത്യാസങ്ങള്‍ ജോലി സ്ഥലത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നത് ഇരുഭാഗത്തിനും നല്ലതായി ഭവിക്കില്ല. ഇതാണ് 46-കാരി സ്‌റ്റേസി സ്മിത്തിന്റെ അനുഭവം ചൂണ്ടിക്കാണിക്കുന്നത്. 

ഷിഫ്റ്റ് സമയത്തിന്റെ പേരില്‍ ഏറെ നാളായി നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ മാനേജറുടെ വീട്ടില്‍ കയറി ചുറ്റിക കൊണ്ട് തലയടിച്ച് പൊളിച്ച ആംബുലന്‍സ് ജീവനക്കാരിക്കാണ് കാല്‍നൂറ്റാണ്ട് ഇനി കമ്പിയെണ്ണാന്‍ വിധി ലഭിച്ചിരിക്കുന്നത്. നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വ്വീസ് പേഷ്യന്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ് മേധാവി മിഷാലാ മോര്‍ട്ടന് നേരെയാണ് പുലര്‍ച്ചെ സ്വന്തം വീട്ടില്‍ വെച്ച് അതിക്രമം നേരിട്ടത്. North West Ambulance Service worker Stacey Smith, who has been sentenced to 20 years in prison after attempting to kill her boss in a row over shift patterns

ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങവെയാണ് ടേംസൈഡ് ആസ്‌കോട്ട് സ്ട്രീറ്റില്‍ നിന്നുള്ള സ്‌റ്റേസി സ്മിത്ത് മാനേജറുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ തലയില്‍ യാതൊരു പ്രകോപനവും ഇല്ലാതെ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ ആംബുലന്‍സ് മേധാവിയുടെ കൈക്കുഴയ്ക്കും പൊട്ടലേറ്റു. 

കൊല്ലുമെന്ന് ആക്രോശിച്ചാണ് സ്മിത്ത് അക്രമം അഴിച്ചുവിട്ടത്. എന്നാല്‍ മാനേജര്‍ പ്രതിരോധിച്ചതോടെ ഇവര്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ താന്‍ കൃത്യം നടത്തിയതായി ഒരു സുഹൃത്തിന് ഇവര്‍ സന്ദേശം അയയ്ക്കുകയും ചെയ്തു. 'ഞാന്‍ അത് ചെയ്തു. തല തല്ലിപ്പൊളിച്ചു' എന്നായിരുന്നു ക്രൂരമായ സന്ദേശം. 

കൊലപാതക കുറ്റം ആംബുലന്‍സ് ജീവനക്കാരി നിഷേധിച്ചെങ്കിലും സ്മിത്ത് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാണ് 20 വര്‍ഷത്തെ ജയില്‍ശിക്ഷയും, അഞ്ച് വര്‍ഷത്തേക്ക് ലൈസന്‍സിലും അയയ്ക്കാന്‍ കോടതി വിധിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.