ഇന്ത്യയ്ക്ക് പുറമെ നൈജീരിയ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് യുകെയിലേക്കുള്ള കെയര്‍ വര്‍ക്കര്‍മാര്‍ അധികമായി എത്തുന്നത്. എന്നാല്‍ സ്‌പോണ്‍സേഡ് വിസയില്‍ എത്തുന്ന ഇവര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനവുമായി 'കെട്ടിയിട്ട' നിയമങ്ങളാണ് നിലവിലുള്ളത്. ഏതെങ്കിലും വിധത്തില്‍ സ്‌പോണ്‍സറുമായി അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ പോലും ഇമിഗ്രേഷന്‍ സ്റ്റാറ്റസ് നഷ്ടപ്പെടുമെന്നതിനാല്‍ ചൂഷണങ്ങള്‍ സഹിക്കേണ്ട ഗതികേടിലാണ് വിദേശ കെയറര്‍മാര്‍.
ഈ അനീതി അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സുപ്രധാനമായ അടിസ്ഥാന കരാര്‍ നിലവില്‍ വരുന്നത്. എംപ്ലോയര്‍മാരെ ഉപേക്ഷിച്ചാല്‍ കെയറര്‍മാര്‍ പുതിയ സംരക്ഷണം ലഭ്യമാക്കുന്നതാണ് മൈഗ്രന്റ് കെയര്‍ വര്‍ക്കേഴ്‌സ് ചാര്‍ട്ടര്‍. കെയര്‍ വര്‍ക്കര്‍മാരും, ട്രേഡ് യൂണിയന്‍ യുണീഷനും ചേര്‍ന്നാണ് സ്‌പോണ്‍സേഡ് വിസയിലുള്ള ആളുകളെ ചൂഷണം ചെയ്യാനുള്ള ചാര്‍ട്ടര്‍ തയ്യാറാക്കിയത്.
രാജ്യത്ത് ഈ ചാര്‍ട്ടറില്‍ ആദ്യമായി ഒപ്പുവെച്ച് ചരിത്രം കുറിച്ചിരിക്കുന്നത് സാല്‍ഫോര്‍ഡ് കൗണ്‍സിലാണ്. ബ്രക്‌സിറ്റിന് ശേഷം ഹെല്‍ത്ത്, കെയര്‍ വര്‍ക്കര്‍ വിസകളിലും, സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലുമുള്ള ആളുകളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ലൈസന്‍സുള്ള എംപ്ലോയര്‍ക്കൊപ്പം തുടരുന്നത് അനുസരിച്ചാണ് നിശ്ചയിക്കുന്നത്. ജോലി നഷ്ടപ്പെട്ടാല്‍ ഹോം ഓഫീസ് വിസ റദ്ദാക്കുകയും, 60 ദിവസത്തിനകം പുതിയ സ്‌പോണ്‍സര്‍ എംപ്ലോയറെ കണ്ടെത്താന്‍ സമയം നല്‍കുകയും, മറ്റൊരു വിസയ്ക്കായി അപേക്ഷിക്കാന്‍ അനുവദിക്കുകയും, മറിച്ചായാല്‍ രാജ്യം വിടുകയും ചെയ്യണമെന്നതാണ് നിലവിലെ രീതി.
എന്നാല്‍ ഈ നിബന്ധന മൂലം നാട്ടിലുള്ളത് വിറ്റുപെറുക്കി യുകെയിലെത്തുന്ന കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ഡിമെന്‍ഷ്യ ബാധിതര്‍ക്കൊപ്പവും, സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുള്ള രോഗികള്‍ക്കും ഒപ്പമാണ് ജോലി ചെയ്യേണ്ടി വരുന്നതെന്ന് യൂണിയന്‍ സംഘാടകര്‍ പറയുന്നു. ഇവരെ എംപ്ലോയര്‍മാര്‍ ചൂഷണം ചെയ്യുന്നതും പതിവാണ്. സ്വന്തം പ്രശ്‌നങ്ങള്‍ മൂലം അല്ലാതെ ജോലി നഷ്ടപ്പെടുന്ന കെയറര്‍മാര്‍ക്ക് യുകെയില്‍ തുടരാന്‍ സഹായം നല്‍കുന്നതാണ് സാല്‍ഫോര്‍ഡ് കൗണ്‍സില്‍ ഒപ്പുവെച്ച ചാര്‍ട്ടര്‍. കൂടാതെ തട്ടിപ്പ് എംപ്ലോയര്‍മാര്‍ക്ക് പൊതുപണം ലഭിക്കുന്നത് തടയാന്‍ 'മാന്യന്‍മാരായ റിക്രൂട്ടര്‍മാരുടെ' പട്ടികയും ഒരുക്കുമെന്ന് ഒപ്പിടുന്നവര്‍ വ്യക്തമാക്കി.