CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 26 Minutes 1 Seconds Ago
Breaking Now

എന്‍എച്ച്എസ് ഡെന്റല്‍ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികള്‍ ഫലം കാണുന്നില്ല; രോഗികള്‍ക്ക് ഇപ്പോഴും ചികിത്സ ലഭിക്കുന്നത് അസാധ്യം; മുന്നറിയിപ്പുമായി നാഷണല്‍ ഓഡിറ്റ് ഓഫീസ്; ഡെന്റിസ്റ്റുകളുടെ ക്ഷാമം തുടരുന്നു

മൊബൈല്‍ ഡെന്റല്‍ വാനുകളുടെ ശൃംഖല തുടങ്ങുമെന്ന പ്രഖ്യാപനം അവിടെ തന്നെ നില്‍ക്കുകയാണ്

എന്‍എച്ച്എസ് ഡെന്റല്‍ ചികിത്സ ലഭിക്കുന്നത് ഭാഗ്യം പോലെയാണ്. ഒരുപാട് നാള്‍ കാത്തിരുന്ന ശേഷം ചികിത്സ ലഭിക്കുമ്പോഴേക്കും രോഗിയുടെ നില വഷളായിക്കാണും. എന്നാല്‍ ഇത് ശരിയാക്കാനുള്ള പദ്ധതികളൊന്നും ഫലം കാണുന്നില്ലെന്നാണ് ഗവണ്‍മെന്റിന്റെ സ്‌പെന്‍ഡിംഗ് വാച്ച്‌ഡോഗ് നാഷണല്‍ ഓഡിറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. 

രോഗികള്‍ക്ക് ഇപ്പോഴും ചികിത്സ ലഭിക്കുന്ന അസാധ്യമായി തുടരുകയാണെന്ന് എന്‍എഒ പറയുന്നു. ജീര്‍ണ്ണിച്ച പല്ലുകളുമായി വേദന സഹിച്ച് കഴിയുന്ന ആളുകളുടെ ദുരവസ്ഥ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നമാണെന്ന് രോഗികളുടെ ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

ഈ വര്‍ഷം ഇംഗ്ലണ്ടില്‍ 1.5 മില്ല്യണ്‍ അധിക ചികിത്സകള്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ എന്‍എച്ച്എസ് ജോലി ചെയ്യുന്ന ഡെന്റിസ്റ്റുകളുടെ എണ്ണം താഴ്ന്നതോടെ ഇവരുടെ സഹായം ലഭിക്കുന്ന രോഗികളുടെ എണ്ണവും താഴേക്ക് പോയി. വാഗ്ദാനത്തിലെ രണ്ട് സുപ്രധാന പ്രഖ്യാപനങ്ങള്‍ ഇപ്പോഴും നടക്കാത്തതാണ് ഇതിലെ പ്രധാന പ്രശ്‌നമെന്ന് എന്‍എഒ അന്വേഷണം കണ്ടെത്തി. 

മൊബൈല്‍ ഡെന്റല്‍ വാനുകളുടെ ശൃംഖല തുടങ്ങുമെന്ന പ്രഖ്യാപനം അവിടെ തന്നെ നില്‍ക്കുകയാണ്. കൂടാതെ ഡെന്റിസ്റ്റുകളുടെ കടുത്ത ക്ഷാമം നേരിടുന്ന ഘട്ടത്തില്‍ ഇത് കുറയ്ക്കാനായി 20,000 പൗണ്ടിന്റെ 'ഗോള്‍ഡന്‍ ഹലോ' നല്‍കുമെന്ന വാഗ്ദാനവും ജലരേഖയായി. ഡെന്റിസ്റ്റിനെ കാണേണ്ട എല്ലാവര്‍ക്കും ഇതിന് അവസരം ലഭിക്കുമെന്ന മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് പ്രഖ്യാപനമാണ് വാഗ്ദാനമായി തുടരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.