ന്യൂകാസില്‍ . സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് കുടിയേറിയ മലയാളി കുടിയേറ്റക്കാര്‍ എം പി ആയും മേയര്‍ ആയും , കൗണ്‍സിലര്‍ ആയും , രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ പുതു ചരിതം രചിക്കുമ്പോള്‍ , രണ്ടാം തലമുറയില്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന പുതു തലമുറയും ഈ നാടിന്റെ ഭാഗമായി തദ്ദേശീയരോട് മത്സരിച്ചു വിവിധ മേഖലകളില്‍ പ്രതിഭകള്‍ ആകുമ്പോള്‍ ഇതാ ന്യൂകാസിലില്‍ നിന്നും വീണ്ടും ഒരു വിജയ ഗാഥ , പുതു തലമുറയിലെ മാധവപ്പള്ളില്‍ ആല്‍വിന്‍ ജിജോ 46 കിലോ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍ ആയി മാറിയിരിക്കുന്നു , യുകെ യില്‍ എത്തിയ കാലം മുതല്‍ സാ മു ദായിക , സാംസ്‌കാരിക മേഖലകളിലും , ബ്രിട്ടനില്‍ നിന്നും തദ്ദേശീയരായ നിരവധി സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുകയും ചെയ്യുകയും യുകെ യിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍മുന്‍ വൈസ് പ്രെസിഡന്റും,ഇപ്പോള്‍ ന്യൂ കാസില്‍ ക്‌നാനായ മിഷന്റെ കൈക്കാരന്മാരില്‍ ഒരാളുമായ ഇന്റര്‍ നാഷണല്‍ ടൂര്‍ ഓപ്പറേറ്ററും ആയ ജിജോ മാധവപ്പള്ളില്‍ , സിസ്സി ജിജോ ദമ്പന്തികളുടെ പുത്രനാണ് അടുപ്പമുള്ളവര്‍ കുട്ടപ്പന്‍ എന്ന് വിളിക്കുന്ന ആല്‍വിന്‍ ജിജോ .
ചെറുപ്പം മുതല്‍ ബോക്‌സിങ് മത്സരങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ആല്‍വിനെ മാതാപിതാക്കള്‍ സര്‍വ പ്രോത്സാഹനവും നല്‍കി കൂടെ ഈ ഇനത്തില്‍ ഇപ്പോള്‍ നിന്നതാണ് നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബോയ്‌സ് ആന്‍ഡ് ഗേ ള്‍ സ് നടത്തിയ ഈ മത്സരത്തിലെ വിജയിയാകാന്‍ ആല്‍വിനെ പ്രാപ്തനാക്കിയത് .
ബിആദ്യ ല്ലിംഗ് ഹാമില്‍ ആണ് ഈമത്സരത്തിന്റെ ആദ്യ മത്സരങ്ങള്‍ അരങ്ങേറിയത് തുടര്‍ന്ന് ബ്ലാക്ബേണില്‍ നടന്ന സെമി ഫൈനലിലും . നടന്ന ഇഞ്ചോടിഞ്ചു പോരാട്ടങ്ങള്‍ ആണ് കഴിഞ്ഞ ദിവസം ബ്രിഡ്ലിങ്ങ്ടണില്‍ നടന്ന ഫൈനല്‍ മത്സരങ്ങളിലേക്ക് അല്‍വിന് വഴിയൊരുക്കിയത് . ചെറുപ്പത്തില്‍ തന്നെ ആരും കൈവെക്കാത്ത മേഖലയില്‍ മികച്ച നേട്ടം കൈവരിച്ച സഹോദരന് മാതാ പിതാക്കളോടൊപ്പം സര്‍വ പിന്തുണയും നല്‍കി സിനിമ മോഡല്‍ രംഗത്തും , നൃത്ത നൃത്യങ്ങള്‍ ഉള്‍പ്പടെ ഉള്ള മേഖലകളില്‍ കഴിവ് തെളിയിച്ച ഡോ ആര്‍ലിന്‍ ജിജോ യും ആഷിന്‍ ജിജോയും ഉള്ളതിനാല്‍ ആല്‍വിന്‍ ഈ മേഖലയില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തും എന്ന് നമുക്ക് പ്രത്യാശിക്കാം .ന്യൂ കാസിലിലെ മലയാളി അസോസിയേഷനുകളുടെയും , ക്‌നാനായ സീറോ മലബാര്‍ അസോസിയേഷനുകളുടെയും എല്ലാ പരിപാടികളിലും സജീവ സാനിധ്യവും , പ്രചോദനവും ആണ് ജിജോയും , സിസിയും ,ഡോ ആര്‍ലിനിനും അഷിനിനും , ആല്‍ വിനും ഉള്‍പ്പെടുന്ന മാധവപ്പള്ളില്‍ കുടുംബം
ഷൈമോന്‍ തോട്ടുങ്കല്‍