CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 18 Minutes 47 Seconds Ago
Breaking Now

അറിഞ്ഞോ, ഡിസംബറിലെ ഈ ഡ്രൈവിംഗ് നിയമ മാറ്റങ്ങള്‍? പെട്രോള്‍, ഡീസല്‍ കാര്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ്; പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച് എച്ച്എംആര്‍സി; റോഡില്‍ യാത്ര ചെയ്യാന്‍ വാഹന ഉടമകള്‍ നല്‍കുന്ന ചെലവുകളെ വരെ ബാധിക്കും

കഴിഞ്ഞ സെപ്റ്റംബറില്‍ നിരക്കുകള്‍ കാര്യമായി മാറ്റം വന്നിരുന്നില്ല

എച്ച്എം റവന്യൂ & കസ്റ്റംസ് അവതരിപ്പിക്കുന്ന പുതിയ നിയമമാറ്റങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തിലേക്ക്. നിയമ മാറ്റങ്ങള്‍ പെട്രോള്‍, ഡീസല്‍ കാര്‍ ഉടമകളെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. 

റോഡില്‍ യാത്ര ചെയ്യാന്‍ എത്ര തുക ചെലവാക്കുന്നു എന്നത് മുതല്‍ വാഹനങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യാനുള്ള ചെലവുകളെ വരെ ഈ മാറ്റം ബാധിക്കും. 

ജോലിക്കായി കമ്പനി കാറുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് റീഇംപേഴ്‌സ്‌മെന്റായി ലഭിക്കുന്ന ഫ്യൂവല്‍ നിരക്കും, പ്രൈവറ്റ് യാത്രക്കായി ജീവനക്കാര്‍ ഇന്ധനത്തിന് നല്‍കുന്ന തിരിച്ചടവും ഉള്‍പ്പെടെ മാറ്റങ്ങളില്‍ പെടും. മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങള്‍ക്ക് പുറമെ ഡിസംബറിലും നിരക്കുകള്‍ റിവ്യൂ ചെയ്യാറുണ്ട്. 

കഴിഞ്ഞ സെപ്റ്റംബറില്‍ നിരക്കുകള്‍ കാര്യമായി മാറ്റം വന്നിരുന്നില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം നിരക്കുകള്‍ കുറയുകയും ചെയ്തു. അതായത് കമ്പനി കാറുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പത്തെ നിരക്കില്‍ പണം നല്‍കേണ്ട അവസ്ഥ ഡ്രൈവര്‍മാര്‍ക്ക് നേരിട്ടിട്ടില്ല. 

1400 സിസി വരെയുള്ള പെട്രോള്‍ കാറുകള്‍ക്ക് മൈലിന് 12 പെന്‍സ് എന്ന നിരക്കിലും, 1401 സിസി മുതല്‍ 2000 സിസി വരെ 14 പെന്‍സുമാണ് നിരക്ക്. 2000 സിസിക്ക് മുകളില്‍ മൈലിന് 23 പെന്‍സ് വീതമാണ് നിരക്ക്. 

ഡീസല്‍ കാറുകളില്‍ 1600 സിസി വരെ നിരക്ക് മൈലിന് 11 പെന്‍സായും, 1601 സിസി മുതല്‍ 2000 സിസി വരെ 13 പെന്‍സും, 2000 സിസിക്ക് മുകളില്‍ 17 പെന്‍സ് നിരക്കിലേക്കും കുറഞ്ഞിട്ടുണ്ട്. എല്‍പിജി കാറുകള്‍ക്ക് 1400 സിസി വരെ 11 പെന്‍സും, 1401 സിസി മുതല്‍ 2000 സിസി വരെ 13 പെന്‍സും, 2000 സിസി മുകളില്‍ 21 പെന്‍സുമാണ് ചെലവ്. ഇലക്ട്രിക് വാഹനങ്ങള്‍ 7 പെന്‍സില്‍ തുടരുമ്പോള്‍, ഹൈബ്രിഡ് വാഹനങ്ങള്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ ഗണത്തില്‍ പെടും. 




കൂടുതല്‍വാര്‍ത്തകള്‍.