CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 18 Minutes 23 Seconds Ago
Breaking Now

യുകെയില്‍ ഭവനവില അതിവേഗം വളരുന്നു; താങ്ങാന്‍ കഴിയാത്ത വിധം റെക്കോര്‍ഡ് നിരക്കില്‍ വില ഉയര്‍ന്ന നിലയില്‍ തുടരുന്നതിനിടെ വീണ്ടും മുന്നോട്ട്; രണ്ട് വര്‍ഷത്തിനിടെ കാണാത്ത വിധത്തില്‍ വില ഉയര്‍ത്താന്‍ കാരണമാകുന്നത് എന്ത്?

സെപ്റ്റംബറില്‍ 2.9% വര്‍ദ്ധിച്ച് 292,000 പൗണ്ടിലേക്ക് എത്തിയെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിലയിരുത്തുന്നത്

നവംബറില്‍ യുകെയിലെ ഭവനവിലകള്‍ രണ്ട് വര്‍ഷത്തിനിടെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച കരസ്ഥമാക്കി. ഭവനവില റെക്കോര്‍ഡ് നിരക്കില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് മൂലം പലര്‍ക്കും വീടൊരു സ്വപ്‌നമായി തുടരുന്ന സാഹചര്യത്തിലാണ് ഏവരെയും അതിശയിപ്പിച്ച് വില മുന്നേറുന്നത്. 

വാര്‍ഷിക വളര്‍ച്ചാ നിരക്ക് നവംബറില്‍ 3.7 ശതമാനത്തിലേക്കാണ് തിരിച്ചെത്തിയത്. ഒക്ടോബറിലെ 2.4 ശതമാനത്തില്‍ നിന്നുമാണ് ഈ വര്‍ദ്ധനവെന്ന് യുകെയിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റ് നേഷന്‍വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 നവംബറിന് ശേഷമുള്ള അതിവേഗ വളര്‍ച്ചയാണ് ഇത്. 

നിരക്കുകളിലെ കുതിച്ചുചാട്ടം മൂലം നേഷന്‍വൈഡ് വഴിയുള്ള വാങ്ങലുകളുടെ ശരാശരി വില 268,144 പൗണ്ടായി ഉയര്‍ന്നു. റെക്കോര്‍ഡ് നിരക്കിന് 1% മാത്രം അകലെയാണിത്. അതേസമയം ശരാശരി യുകെ ഭവനവിലകള്‍ സെപ്റ്റംബറില്‍ 2.9% വര്‍ദ്ധിച്ച് 292,000 പൗണ്ടിലേക്ക് എത്തിയെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിലയിരുത്തുന്നത്. 

2022 സമ്മറില്‍ കൊവിഡ് മഹാമാരി ലോക്ക്ഡൗണുകള്‍ക്കൊപ്പം പലിശ നിരക്കുകള്‍ ചരിത്രപരമായ തോതില്‍ താഴ്ന്നതോടെയാണ് വീടുകള്‍ക്കായി തിക്കിത്തിരക്ക് ഏറിയതും, നിരക്ക് വര്‍ദ്ധിച്ചതും. എന്നാല്‍ പലിശ നിരക്കുകള്‍ പണപ്പെരുപ്പം നേരിടാനുള്ള ആയുധമായി കേന്ദ്ര ബാങ്ക് ഉപയോഗിച്ചതോടെ അവസ്ഥ മോശമായിരുന്നു. ഈ ഘട്ടത്തിലും ഭവനവില വളരുന്നതാണ് വിദഗ്ധരെ പോലും അതിശയിപ്പിക്കുന്നത്. 

ലേബര്‍ വിപണി ശക്തമായി തുടരുന്നതും, തൊഴിലില്ലായ്മ കുറഞ്ഞ നിലയില്‍ എത്തിയതും, പണപ്പെരുപ്പം കടന്ന് വരുമാനത്തിന്റെ തോത് മെച്ചപ്പെട്ട നിലയില്‍ തുടരുന്നതുമാണ് ഭവനവിലകളെ ഈ വിധം ഉയര്‍ത്തി നിര്‍ത്തുന്നതെന്നാണ് നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ ചൂണ്ടിക്കാണിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.