റയിന്‍ഹാം: ഗ്രെയ്റ്റ് ബ്രിട്ടന് സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, ലണ്ടനില്‍ പ്രതിമാസ 'ആദ്യ ശനിയാഴ്ച' കണ്‍വെന്‍ഷനുകള്‍ ആരംഭിക്കുന്നു. പ്രഥമ ശുശ്രുഷ ലണ്ടനില്‍ റൈന്‍ഹാം ഔര്‍ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ജനുവരി നാലിന് നടക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടന് എപ്പാര്‍ക്കി യൂത്ത് ആന്‍ഡ് മൈഗ്രന്റ് കമ്മീഷന് ഡയറക്ടറും, ലണ്ടന്‍ റീജണല്‍ ഇവാഞ്ചലിസേഷന്‍ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും, കണ്വെന്ഷന് നയിക്കുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടന് എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന് ചെയര്‍ പേഴ്സണും, കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വല്‍ ഷെയറിങ്ങിനു നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ്.
പ്രശസ്ത ധ്യാന ഗുരുവും, ഗ്രേറ്റ് ബ്രിട്ടന് എപ്പാര്‍ക്കി മിഷനുകളില്‍ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ഷിനോജ് കളരിക്കല്‍ വിശുദ്ധ കുര്‍ബ്ബാനക്ക് സഹകാര്‍മ്മികത്വം വഹിക്കുകയും,
ശുശ്രൂഷകളില്‍ പങ്കുചേരുന്നതുമാണ്.
2025 ജനുവരി 4 ന് ശനിയാഴ്ച രാവിലെ 9:00 മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ തുടര്‍ന്ന് വിശുദ്ധബലിയും തിരുവചന ശുശ്രുഷകള്‍ക്കു ശേഷം ആരാധനക്കുള്ള സമയവുമാണ്.
സൗഖ്യ ശാന്തിക്കും, വിടുതലിനും, നവീകരണത്തിനും അനുഭവദായകമായ ശുശ്രുഷകളാവും കണ്‍വെന്‍ഷനില്‍ നയിക്കപ്പെടുക. കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കണ്‍വെന്‍ഷനില്‍
കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ഒരുക്കുന്നുണ്ട്.
കണ്‍വെന്‍ഷനില്‍ പങ്കുചേരുന്നവരുടെ സൗകര്യാര്‍ത്ഥം ഇംഗ്ലീഷ് ഭാഷയിലും ശുശ്രുഷകള്‍ ഉണ്ടായിരിക്കുന്നതാണ്.
കൃപകളുടെ വാതായനം തുറക്കുന്ന
'ആദ്യ ശനിയാഴ്ച' കണ്‍വെന്‍ഷനിലെ തിരുക്കര്‍മ്മങ്ങളിലേക്കും ശുശ്രുഷകളിലേക്കും ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യില്‍-07848 808550
മാത്തച്ചന് വിളങ്ങാടന്‍-07915 602258
January 4th Saturday 9:00 - 16:00 PM.
Our lady Of La Salette R C Church,
1 Rainham Road, Rainham, Essex,
RM13 8SP, UK.
(അണ്ടര്‍ഗ്രൗണ്ട് ഡിസ്ട്രിക്റ്റ് ലൈനില്‍ വരുന്നവര്‍ ഡഗനം സ്റ്റേഷനില്‍ ഇറങ്ങി എതിര്‍വശത്ത് നിന്നുള്ള 103 നമ്പര്‍ ബസ്സില്‍ കയറി ദേവാലയത്തിനടുത്തുള്ള ഡോവേഴ്സ് കോര്‍ണറില്‍ ഇറങ്ങുക.
C2C വില്‍ വരുന്നവര്‍ ബാര്‍ക്കിങ്ങിലോ അല്ലെങ്കില്‍ റെയിന്‍ഹാമിലോ ഇറങ്ങിയാല്‍ നടക്കാവുന്ന ദൂരത്തിലാണ് ദേവാലയം).