Breaking Now

യു.കെ യിൽ ഡിവൈൻ ടി വി വിശ്വാസ സംരക്ഷകരെ ആദരിക്കുന്നു

വിശ്വാസ വർഷത്തിനോടനുബന്ധിച്ച് യു.കെ യിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിശ്വാസ സംരക്ഷകരെ ആദരിക്കുന്നു. യു.കെ യിൽ മലയാളികളുടെ കുടിയേറ്റം ആരംഭിച്ച കാലം മുതൽ ക്രൈസ്തവ വിശ്വാസം സംരക്ഷിക്കുന്നതിനായും പ്രേഷിതധന്യൻ തോമാശ്ലീഹയിൽ നിന്നും പകർന്ന് ലഭിച്ച ക്രൈസ്തവ വിശ്വാസത്തിന്റെ ദീപശിഖയേന്തി യു.കെ യുടെ വിവിധ ഇടങ്ങളിൽ വിശ്വാസ സംരക്ഷകരായി പ്രവർത്തിച്ച മലയാളികളെയാണ് വിശ്വാസ സംരക്ഷകരായി ആദരിക്കുന്നത്.

ക്രൈസ്തവ സഭയോടൊത്ത് പ്രവർത്തിച്ച് മലയാളം വി.കുർബ്ബാനയും ധ്യാനങ്ങളുടെ നടത്തിപ്പുകൾക്കും നേതൃത്വം നൽകിയിട്ടുള്ള മലയാളികളെ അതാത് പ്രദേശത്ത് നിന്നുള്ള വൈദികർക്കോ, വിശ്വാസികൾക്കോ നോമിനേറ്റ് ചെയ്യാവുന്നതാണ്. നോമിനേഷൻ ലഭിക്കുന്ന പേരുകളിൽ നിന്ന് തെരെഞ്ഞെടുപ്പ് നടത്തുന്നതിനായി ഡിവൈൻ ടി വി യുടെ സ്പിരിച്വൽ ഡയറക്റ്റർ റവ.ഫാ. ചാക്കോ പനത്തറ സി.എം ന്റെ നേതൃത്വത്തിൽ നാലംഗ കമ്മിറ്റിക്ക് ഡിവൈൻ ടിവി യുടെ ചെയർമാൻ പനക്കലച്ചൻ രൂപം നൽകിയിട്ടുണ്ട്.

നോമിനേഷനുകൾ ഇ- മെയിൽ ആയോ ടെക്സ്റ്റ് മുഖേനയോ അയക്കാവുന്നതാണ്. അവസാന തീയതി ഈ മാസം 30 ആണ്. 

ഇ- മെയിൽ : divinetvuk@dvnonline.org / divinetvuk@yahoo.co.uk

ടെക്സ്റ്റ്‌ : 07588880150

നിങ്ങളുടെ സമൂഹത്തിൽ ക്രൈസ്തവ വിശ്വാസം ഉയർത്തി പിടിക്കുന്നതിന് പ്രയത്നിച്ച വിശ്വാസികളെ ആദരിക്കുന്നതിന് നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന് ഡിവൈൻ ടിവി യു.കെ അഭ്യർത്ഥിക്കുന്നു.

വിശ്വാസ സംരക്ഷകരായി തെരെഞ്ഞെടുക്കപ്പെടുന്നവരെ ഓഗസ്റ്റ് മാസം മൂന്നാം തീയതി ശനിയാഴ്ച ലണ്ടനിൽ വച്ച് നടക്കുന്ന ഡിവൈൻ ടിവി യുടെ അഞ്ചാമത് വാർഷികത്തിൽ വച്ച് ആദരിക്കുന്നതാണ്.    

ഡിവൈൻ ടിവി യുടെ അഞ്ചാമത് വാർഷിക ആഘോഷത്തിലേക്ക് എല്ലാ വിശ്വാസികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.