CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 43 Minutes 40 Seconds Ago
Breaking Now

കൊടുംതണുപ്പ് മടങ്ങിയെത്തുന്നു; വീക്കെന്‍ഡില്‍ ബ്രിട്ടന്റെ താപനില പൂജ്യത്തിന് താഴേക്ക് മടങ്ങും; പകല്‍ സമയത്ത് ഉയര്‍ന്ന താപനില 5 സെല്‍ഷ്യസ് വരെ മാത്രം; കാലാവസ്ഥ പുതിയ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് ആശങ്ക

2010ന് ശേഷം ആദ്യമായി യുകെ ജനുവരിയിലെ ഏറ്റവും തണുപ്പേറിയ രാത്രിയെ നേരിട്ടത് കഴിഞ്ഞ വീക്കെന്‍ഡിലാണ്

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബ്രിട്ടനിലേക്ക് കൊടുംതണുപ്പ് തിരിച്ചെത്തുന്നു. വീക്കെന്‍ഡില്‍ താപനില വീണ്ടും കുത്തനെ താഴുന്നതോടെ ഇംഗ്ലണ്ടില്‍ പകല്‍ സമയങ്ങളില്‍ പരമാവധി ഉയര്‍ന്ന താപനില 5 സെല്‍ഷ്യസായിരിക്കും. രാത്രി കാലങ്ങളില്‍ താപനില പൂജ്യത്തിന് താഴേക്ക് പോകുകയും ചെയ്യുമെന്നാണ് സൂചന. 

ഇന്ന് യുകെയില്‍ ഏറ്റവും മെച്ചപ്പെട്ട താപനില രേഖപ്പെടുത്തുന്നത് നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ ആയിരിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ചൊവ്വാഴ്ച 16 സെല്‍ഷ്യസ് വരെ ശരാശരി താപനില ഉയര്‍ന്ന ശേഷമാണ് ഈ മടങ്ങിപ്പോക്ക്. വീക്കെന്‍ഡില്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും തണുപ്പേറുകയാണ് ചെയ്യുക. ശനി, ഞായര്‍ ദിവസങ്ങളില്‍ 3 സെല്‍ഷ്യസിനും, 6 സെല്‍ഷ്യസിനും ഇടയിലാണ് ശരാശരി താപനില നിലകൊള്ളുക. 

2010ന് ശേഷം ആദ്യമായി യുകെ ജനുവരിയിലെ ഏറ്റവും തണുപ്പേറിയ രാത്രിയെ നേരിട്ടത് കഴിഞ്ഞ വീക്കെന്‍ഡിലാണ്, സ്‌കോട്ട്‌ലണ്ടില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്കിടെ താപനില -19 സെല്‍ഷ്യസിലേക്കാണ് താഴ്ന്നത്. ഈ ശനിയാഴ്ച ഇംഗ്ലണ്ടിലും, വെയില്‍സിലും ഉയര്‍ന്ന താപനില 3 സെല്‍ഷ്യസ് മുതല്‍ 5 സെല്‍ഷ്യസ് വരെ മാത്രമാകുമെന്നാണ് കരുതുന്നത്. സൗത്ത് വെസ്റ്റില്‍ ഇത് 8 സെല്‍ഷ്യസും, സ്‌കോട്ട്‌ലണ്ടില്‍ 9 സെല്‍ഷ്യസുമാകും ഉയര്‍ന്ന താപനില. 

ശനിയാഴ്ച രാത്രിയോടെ നോര്‍ത്ത് ഇംഗ്ലണ്ടില്‍ താപനില -2 സെല്‍ഷ്യസിലേക്ക് വീഴും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇത് 0 സെല്‍ഷ്യസ് മുതല്‍ 3 സെല്‍ഷ്യസ് വരെയായിരിക്കും. ഞായറാഴ്ച പകല്‍ സമയങ്ങളില്‍ ഇംഗ്ലണ്ടിലെ ഭൂരിഭാഗം ഇടങ്ങളില്‍ 3 സെല്‍ഷ്യസ് മുതല്‍ 6 സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമ്പോള്‍ സൗത്ത് വെസ്റ്റ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ 9 സെല്‍ഷ്യസും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 10 സെല്‍ഷ്യസും അനുഭവപ്പെടും. 




കൂടുതല്‍വാര്‍ത്തകള്‍.