CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 28 Minutes 48 Seconds Ago
Breaking Now

ടീച്ചേഴ്‌സ് എന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്, കൂട്ടുകാരോട് ഒന്നിച്ച് നടക്കരുതെന്ന് പറയും: അനശ്വര രാജന്‍

സിനിമയില്‍ വന്നതോടെ തന്നെ അധ്യാപകര്‍ പോലും ഒറ്റപ്പെടുത്തിയെന്ന് നടി അനശ്വര രാജന്‍. സിനിമയില്‍ എത്തിയതോടെ അറ്റന്‍ഷനും ഫെയിമും കൂടി. അതുകൊണ്ട് തന്റെ കൂട്ടുകാരോട് വരെ തന്റെ കൂടെ നടക്കരുതെന്ന് അധ്യാപകര്‍ പറഞ്ഞു. തന്റെ ജീവിതം സെറ്റില്‍ ആയി, അവളുടെ കൂടെ കറങ്ങാതെ കുട്ടികളുടെ ഭാവി നോക്കണമെന്ന് കൂട്ടുകാരുടെ മാതാപിതാക്കളോട് അധ്യാപകര്‍ പറയാറുണ്ട് എന്നാണ് അനശ്വര പറയുന്നത്.

സിനിമ ഇറങ്ങിക്കഴിഞ്ഞതോടെ ഫെയിമും അറ്റന്‍ഷനുമൊക്കെ കൂടി. നേരത്തെ അറ്റന്‍ഷനൊന്നും അധികം കിട്ടിയിട്ടുള്ള ആളായിരുന്നില്ല ഞാന്‍. മോണോ ആക്ടും സ്‌പോര്‍ട്‌സുമൊക്കെ ചെയ്യുമായിരുന്നുവെങ്കിലും ഒന്നും ബെസ്റ്റ് ആയിരുന്നില്ല. അതിനാല്‍ പ്രശംസ ലഭിച്ചിട്ടുമില്ല. അതിനാല്‍ ആദ്യമായി ജനശ്രദ്ധ കിട്ടുമ്പോള്‍, പ്രശംസിക്കപ്പെടുമ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു.

ആ ഫെയിം ഞാന്‍ ആസ്വദിച്ചു. പിന്നീട് അതിന്റെ പാര്‍ശ്വഫലവും ഞാന്‍ അനുഭവിച്ചു. സ്‌കൂളില്‍ മാര്‍ക്ക് കുറഞ്ഞാല്‍ നിന്റെ ജീവിതം സെറ്റില്‍ഡ് ആയല്ലോ, ഇനി നിനക്ക് പഠിക്കുകയൊന്നും വേണ്ടല്ലോ എന്ന് ടീച്ചര്‍മാര്‍ പറയുമായിരുന്നു. എന്റെ കൂട്ടുകാരുടെ മാതാപിതാക്കളോട് അനശ്വരയുടെ കൂടെ കറങ്ങണ്ട, അവളുടെ ജീവിതം സെറ്റില്‍ഡ് ആണ്.

നിങ്ങളുടെ കുട്ടികളുടെ ഭാവി നോക്കാന്‍ പറയും. ആറ്റുനോറ്റാണ് എനിക്ക് കൂട്ടുകാരെ കിട്ടുന്നത്. അവരോട് പോയിട്ട് ഇങ്ങനെ പറയും. എന്ത് ചെയ്താലും കുറ്റപ്പെടുത്തുമായിരുന്നു. ടീച്ചേഴ്‌സ് എന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. അതൊന്നും സഹിക്കാനാകാതെ കുറേ തവണ ക്ലാസിലിരുന്ന് കരഞ്ഞിട്ടുണ്ട്. മാനസികമായി സഹിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. സ്‌കൂള്‍ മാറണമെന്ന് പറഞ്ഞ് കുറേ സമയം കരഞ്ഞിട്ടുണ്ട്.

ആ അവസ്ഥയില്‍ സെല്‍ഫിയെടുക്കാന്‍ വരുമ്പോള്‍ ചിരിക്കാന്‍ പറ്റാതായിട്ടുണ്ട്. അപ്പോള്‍ അഹങ്കരമാണെന്ന് പറയും. അങ്ങനെ ഫെയിമിന്റെ മറ്റൊരു വശം ആദ്യം ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. പിന്നെ അതിനോട് യൂസ്ഡ് ആയി. പോസിറ്റീവും നെഗറ്റീവുമുണ്ട്. ബാലന്‍സ് ചെയ്യണം എന്ന് മനസിലായി എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.