CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 42 Seconds Ago
Breaking Now

ഷാരോണ്‍ വധക്കേസ്; പ്രതികളുടെ ശിക്ഷാ വിധി തിങ്കാളാഴ്ച

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നായിരുന്നു പ്രോസിക്യുഷന്റെ വാദം.

പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാവിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ശിക്ഷ വിധിക്ക് മുമ്പുള്ള അന്തിമ വാദത്തിനിടെ എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്ന് കോടതി ഗ്രീഷ്മയോട് ചോദിച്ചിരുന്നു. പറയാന്‍ ഉണ്ടെന്ന് ഗ്രീഷ്മയുടെ അഭിഭാഷകന്‍ പറഞ്ഞതോടെ ഗ്രീഷ്മയെ ജഡ്ജ് അടുത്തേയ്ക്ക് വിളിക്കുകയായിരുന്നു. ഗ്രീഷ്മ ആവശ്യങ്ങള്‍ എഴുതി നല്‍കി. ഇതിന് പിന്നാലെ ഗ്രീഷ്മ എഴുതി നല്‍കിയ കാര്യങ്ങള്‍ പരിശോധിച്ചു. പിന്നാലെ ജഡ്ജി ഗ്രീഷ്മയോട് കാര്യങ്ങള്‍ നേരിട്ട് ചേദിച്ചറിഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ഗ്രീഷ്മ വിശദീകരിച്ചു. തുടര്‍ന്ന് പഠിക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ച ഗ്രീഷ്മ വിദ്യാഭ്യാസ രേഖകള്‍ ജഡ്ജിയെ കാണിച്ചു. തനിക്ക് മറ്റ് ക്രിമിനല്‍ കേസുകള്‍ ഒന്നുമില്ലെന്ന് ഗ്രീഷ്മ അറിയിച്ചു. 24 വയസ് മാത്രമാണ് പ്രായമെന്നും പരമാവധി ഇളവ് നല്‍കണമെന്നും ഗ്രീഷ്മ അപേക്ഷിച്ചു.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നായിരുന്നു പ്രോസിക്യുഷന്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് കൊന്നത്. യഥാര്‍ത്ഥ പ്രണയത്തെ കൂടി കൊലപ്പെടുത്തിയ കേസ്. പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് കൊന്നത്. പ്രണയമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വിളിച്ചു വരുത്തിയാണ് കൊലപാതകം.ഗ്രീഷ്മയ്ക് ചെകുത്താന്റെ ചിന്ത. ഒരു തവണ പരാജപ്പെട്ടപ്പോള്‍ വീണ്ടും ശ്രമം നടത്തി. ക്രൂരനായ ഒരാള്‍ക്കെ അങ്ങിനെ ചിന്തിക്കാന്‍ കഴിയൂ. വ്യക്തമായ ലക്ഷ്യത്തോടെയാണ് ഗ്രീഷ്മ തീരുമാനം നടപ്പാക്കിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയത്. അതിനായി മുന്നൊരുക്കങ്ങള്‍ നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ആ ദിവസം ഷാരോണ്‍ അനുഭവിച്ച വേദന കാണണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിഷം കഴിച്ചതോടെ ചുണ്ട് മുതല്‍ ആന്തരിക അവയവം വരെ തകരാറിലായി എന്ന ഡോക്ടര്‍മാരുടെ മൊഴിയും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. യാദൃശ്ചികമായി സംഭവിച്ച കൊലപാതകം അല്ല, കൃത്യമായി ആസൂത്രണം ചെയ്താണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ബിരുദാനനന്തര ബിരുദധാരിയെന്ന നിലയില്‍ ?ഗ്രീഷ്മയുടെ അറിവുകള്‍ കൊലയ്ക്ക് ഉപയോ?ഗിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് ഗ്രീഷ്മ ഇല്ലാതാക്കിയത്. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും കൊലപാതകം മനസാക്ഷിയുള്ള സമൂഹത്തെ ആകെ ഞെട്ടിച്ചുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. ?ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.