യുകെയിലേക്ക് പുതിയ കൊടുങ്കാറ്റ് എത്തുന്നതിനാല്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥ മോശമാകുമെന്ന് മുന്നറിയിപ്പ്. 2025-ലെ ആദ്യത്തെ കൊടുങ്കാറ്റിന് ഇയോവിന്‍ എന്ന പേരാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. 90 മൈല്‍ വേഗത്തിലുള്ള കാറ്റാണ് കൊടുങ്കാറ്റ് സമ്മാനിക്കുക.
അതിശക്തമായ കാറ്റില്‍ വൈദ്യുതിബന്ധം തകരാറിലാകാനും, യാത്രാ ദുരിതത്തിനും, കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനും ഇടയുണ്ട്. ഇതിന് പുറമെ അവശിഷ്ടങ്ങള്‍ പറക്കുന്നത് മൂലം ജീവന്‍ അപകടത്തിലാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
വെസ്റ്റേണ്‍ സ്‌കോട്ട്‌ലണ്ടില്‍ 80 എംപിഎച്ച് വരെ വേഗത്തിലും, സ്‌കോട്ട്‌ലണ്ടിലെ മറ്റ് ഭാഗങ്ങളിലും 60 മുതല്‍ 70 മൈല്‍ വരെയും വേഗത്തിലാണ് കാറ്റ് വീശുക. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് വെസ്റ്റ് വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും സമാന വേഗത കൈവരിക്കും. വ്യാഴാഴ്ച രാവിലെയാണ് സമുദ്രത്തില്‍ കാലാവസ്ഥാ ബോംബ് വികസിക്കുന്നത്.
അടുത്ത നാല് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് പുറമെ മഞ്ഞും യുകെയില്‍ അനുഭവപ്പെടുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. നാളെ മുതല്‍ തന്നെ കാലാവസ്ഥ അസ്ഥിരപ്പെട്ട് തുടങ്ങും. അര്‍ദ്ധരാത്രിയോടെ രാജ്യത്തിന്റെ വെസ്റ്റ് ഭാഗങ്ങളിലാണ് കാറ്റ് ശക്തിയാര്‍ജ്ജിച്ച് മഴ ശക്തമാകുന്നത്.
സ്‌കോട്ട്‌ലണ്ട്, ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ വെസ്റ്റ് ഭാഗങ്ങളിലാണ് ഉയര്‍ന്ന തോതിലുള്ള മഴ പെയ്യുക. 20 മുതല്‍ 30 സെന്റിമീറ്റര്‍ വരെ മഴയ്ക്കാണ് ഇവിടെ സാധ്യത. വെള്ളിയാഴ്ച മുതല്‍ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ യുകെയിലെ ഭൂരിഭാഗം മേഖലകള്‍ക്കും മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.