സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ച നടക്കുന്നില്ലെന്ന് കെ മുരളീധരന്‍. നേതൃമാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അതേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ട് പോലുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചും പാര്‍ട്ടിയില്‍ ചര്‍ച്ചയില്ലെന്നും എന്നാല്‍ ഡിസിസി ഭാരവാഹി തലത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
കെ സുധാകരനെ മാറ്റണമെന്ന ആവശ്യം ഹൈക്കമാന്റിനോട് ഞങ്ങളാരും ഉന്നയിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ഇക്കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. കെ സുധാകരന് ഒരു ആരോഗ്യ പ്രശ്‌നവുമില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റമെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കെ മുരളീധരന്റെ പ്രതികരണം.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സര്‍വേ നടത്തുന്നതില്‍ തെറ്റില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി വേദിയില്‍ ഇക്കാര്യം വി ഡി സതീശനോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ തീരുമാനം എടുക്കുന്നത് ഹൈക്കമാന്‍ഡാണെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസിന് മിനിമം 60 സീറ്റുകളെങ്കിലും ലഭിക്കണമെന്നും കെ മുരളീധരന്‍ കൂട്ടീച്ചര്‍ത്തു.
പാര്‍ട്ടിക്ക് കൂടുതല്‍ നിയമസഭാ സീറ്റ് നേടാന്‍ എഐസിസി തലത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. താന്‍ സര്‍വേ നടത്താന്‍ പോകുന്നുവെന്ന് പാര്‍ട്ടിയില്‍ പറയേണ്ടതില്ല. സര്‍വേ പ്രതിപക്ഷ നേതാവിനും കെ സുധാകരനും നടത്താം. എന്നാല്‍ സര്‍വേ നടത്തിയ കാര്യം പാര്‍ട്ടിയില്‍ പറയണം. അത് പ്രതിപക്ഷ നേതാവ് ചെയ്തിട്ടുണ്ട്. പാര്‍ട്ടിയില്‍ മുഖത്ത് നോക്കി നേതാക്കളെ വിമര്‍ശിക്കാന്‍ ഒരു വിലക്കുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു പറഞ്ഞു.