എറണാകുളത്ത് ചോറ്റാനിക്കരയില്‍ 19 കാരി ക്രൂരപീഡനത്തിന് ഇരയായി. അബോധാവസ്ഥയില്‍ വീടിനുള്ളില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ അവസ്ഥ ഗുരുതരമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ആണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
പെണ്‍കുട്ടി ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയെ അതിക്രൂരമായിട്ടാണ് പീഡനത്തിന് ഇരയാക്കിയത് എന്ന് വ്യക്തമായി. കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ട്. കൈയ്യിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു. കൊലപ്പെടുത്താനുള്ള ശ്രമം നടന്നതായും പോലീസ് സംശയിക്കുന്നു.