യുകെ മലയാളികളെ സംബന്ധിച്ച് ഒരു വലിയ അനുഗ്രഹമായിരുന്നു എയര്‍ഇന്ത്യയുടെ കൊച്ചി ലണ്ടന്‍ വിമാന സര്‍വീസ്. എന്നാല്‍ യാത്രക്കാരുണ്ടായിട്ടും ഈ റൂട്ട് ഒഴിവാക്കുകയാണ് എയര്‍ ഇന്ത്യ.
പല എയര്‍പോര്‍ട്ടുകളിലായി മാറി കയറിയുള്ള ബുദ്ധിമുട്ടേറിയ യാത്ര പ്രായമായവരിലും മറ്റും ഏറെ കഷ്ടപ്പാടായിരുന്നു. ഇതിന് പരിഹാരമായിരുന്നു നേരിട്ടുള്ള വിമാന സര്‍വീസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ റൂട്ടിലെ അവസാന വിമാനം മാര്‍ച്ച് മാസം 28നാകും ഗാട്വികില്‍ നിന്നും കൊച്ചിയില്‍ എത്തുക. കൊച്ചിയില്‍ നിന്നുള്ള വിമാനം ഗാട്വിക്കിലേക്ക് അവസാനമായി പറക്കുന്നത് മാര്‍ച്ച് 29നും. ഇതിനു ശേഷം നടത്തിയ ബുക്കിംഗിലെ യാത്രക്കാര്‍ക്ക് മറ്റു വിമാനങ്ങള്‍ വഴി യുകെയില്‍ എത്താനാകും എയര്‍ ഇന്ത്യ സൗകര്യം ഒരുക്കുക. യുകെയില്‍ നിന്നും ബുക്ക് ചെയ്തവര്‍ക്കും ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ വഴി കേരളത്തില്‍ എത്താനാകൂ.
ഓഫ് സീസണ്‍ സമയത്തു പോലും നിറയെ യാത്രക്കാരുമായി പറന്ന റൂട്ടില്‍ ആണ് എയര്‍ ഇന്ത്യ തുടക്കം മുതലേ ഒഴിവാക്കല്‍ നയമാണ് സ്വീകരിച്ചത്. ഈ റൂട്ടിലേക്കു നല്‍കാന്‍ വിമാനം ലഭ്യമല്ലെന്ന ന്യായീകരണവും സത്യമല്ല.
പ്രായമായവര്‍ക്കും കൊച്ചു കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്കും അടിയന്തിര സാഹചര്യത്തില്‍ വേഗത്തില്‍ നാട്ടില്‍ എത്തേണ്ടിയിരുന്നവര്‍ക്കും ഒക്കെ ആശ്വാസമായിരുന്ന ഒരു വിമാനം മുന്നറിയിപ്പ് പോലും ഇല്ലാതെ നിര്‍ത്തലാക്കുന്നത് തിരിച്ചടിയാണ്. ഈ വിമാന സര്‍വ്വീസ് വീണ്ടും തുടങ്ങാനായി യുകെമലയാളികളുടെ പ്രതിഷേധം നേരിട്ട് അറിയിക്കാം. ഇതിനായി യുക്മ പുതിയ ക്യാമ്പയിന്‍ തുടങ്ങിയിരിക്കുകയാണ്. നിങ്ങളുടെ പ്രതിഷേധവും ഈ ക്യാമ്പയിനിലൂടെ അറിയിക്കാം.
https://www.change.org/p/urge-flight-companies-to-reestablish-direct-flight-services-to-kerala-appeal-from-uukma?recruiter=87100880&recruited_by_id=25715bc5-b330-4616-9cfc-9bbf0f2eb73a&utm_source=share_petition&utm_campaign=petition_dashboard_share_modal&utm_medium=copylink