വയനാട് നൂല്‍പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വരുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.
മൃതദേഹം ഇത് വരെ മാറ്റിയിട്ടില്ല. സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി ഉടന്‍ താലൂക്ക് ആശുപത്രിയിലേക്ക് മറ്റും
കഴിഞ്ഞ ജൂലൈയിലും നൂല്‍പുഴയില്‍ യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട് മാസത്തിനിടയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി.