Breaking Now

പിണങ്ങി പോയ ഭാര്യയെ ഭർത്താവ് തട്ടി കൊണ്ട് പോയി പീഡിപ്പിച്ചു

പിണങ്ങി വേര്‍പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒമ്പതു ദിവസം തടവില്‍ പാര്‍പ്പിച്ച് ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു.

റേസര്‍ ബ്ളേഡുകള്‍ ഉപയോഗിച്ച് ഇവരുടെ ശരീരത്തില്‍ നൂറോളം മുറിവുകള്‍ വരുത്തി. മുംബൈയിലെ മുളുന്ദ് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ്  ക്രൂരകൃത്യം അരങ്ങേറിയത്. 23 വയസുകാരനായ ഭര്‍ത്താവിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട് 21 വയസുകാരിയായ ഭാര്യ പരാതി നല്‍കിയതോടെയാണ് പീഡനത്തിന്റെ കഥ പുറംലോകം അറിഞ്ഞത്. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് ബസു ഉസ്മാന്‍ അക്ബര്‍ ബാദ്ഷ എന്ന പാഷയെ പോലീസ് അറസ്റ്റ് ചെയ്തു. 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതിയുടെ മകനാണ് ഇയാള്‍. വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരേ 16 ക്രിമിനില്‍ കേസുകളുണ്ടെന്നും പോലീസ് പറയുന്നു.

ഫേസ്ബുക്കിലൂടെയാണ് ബസു യുവതിയെ പരിചയപ്പെട്ടത്. ബിസിനസുകാരൻ എന്ന് പറഞ്ഞാണ് ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്. പരിചയം പിന്നീട് പ്രണയത്തിനു വഴിമാറുകയും ഇരുവരും വിവാഹിതരാവുകയുമായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.