CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 10 Seconds Ago
Breaking Now

ഇന്ത്യയില്‍ വിവാഹത്തിനെത്തിയപ്പോള്‍ തീവ്രവാദ കേസില്‍ അറസ്റ്റിലായി; സ്‌കോട്ട്‌ലണ്ട് സ്വദേശിക്ക് ഒന്‍പത് വര്‍ഷത്തിന് ശേഷം ജാമ്യം; തീവ്രവാദ കുറ്റങ്ങളില്‍ വിചാരണ തുടരും

ഗുരുതര കുറ്റങ്ങളാണ് ജോഹലിന് എതിരെ ചുമത്തിയിട്ടുള്ളതെന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തി

വിവാഹത്തിനായി ഇന്ത്യയിലെത്തിയപ്പോള്‍ തീവ്രവാദ കുറ്റത്തിന് അറസ്റ്റിലായി ഒന്‍പത് വര്‍ഷത്തിന് ശേഷം ബ്രിട്ടീഷുകാരന് ജാമ്യം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഫണ്ടിംഗ് ചെയ്‌തെന്ന കേസിലാണ് ജാമ്യം. എന്നാല്‍ തീവ്രവാദ കുറ്റങ്ങള്‍ക്ക് ഇപ്പോഴും വിചാരണ ബാക്കി നില്‍ക്കുന്നുണ്ട്. 

സ്‌കോട്ട്‌ലണ്ടിലെ ഡംബാര്‍ടണില്‍ നിന്നുള്ള 3-കാരന്‍ ജഗ്തര്‍ സിംഗ് ജോഹലിനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ചത്. 210-ല്‍ പഞ്ചാബില്‍ വെച്ച് വിവാഹം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് കാറിലെത്തിയ സംഘം ജോഹലിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്ന് കുടുംബം പറയുന്നു. 

2024-ല്‍ ജാമ്യം നിഷേധിച്ച നടപടി പിന്‍വലിച്ചാണ് ഡല്‍ഹി ഹൈക്കോടതി ജോഹലിന് ജാമ്യം നല്‍കിയതെന്ന് സഹോദരന്‍ പറഞ്ഞു. കര്‍ശന ജാമ്യവ്യവസ്ഥകളോടെയാണ് മോചനമെന്ന് ഇദ്ദേഹത്തിന്റ അഭിഭാഷകന്‍ പറഞ്ഞു. അതിനാല്‍ സ്‌കോട്ട്‌ലണ്ടിലേക്ക് പെട്ടെന്ന് മടങ്ങാന്‍ കഴിയില്ല. 

ഗുരുതര കുറ്റങ്ങളാണ് ജോഹലിന് എതിരെ ചുമത്തിയിട്ടുള്ളതെന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തി. തീവ്രവാദ ഗ്രൂപ്പിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ ജോഹലിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ മറ്റ് കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സിഖ് സമൂഹത്തിന് എതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ബ്ലോഗ് ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. 




കൂടുതല്‍വാര്‍ത്തകള്‍.