CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 41 Seconds Ago
Breaking Now

പറ്റില്ലെങ്കില്‍ പണി നിര്‍ത്തിക്കോ! സര്‍ക്കാര്‍ ജീവനക്കാര്‍ 'ജോലി അവസാനിപ്പിക്കാന്‍' പണം നല്‍കും; ഗവണ്‍മെന്റിന്റെ ചെലവ് കുറയ്ക്കാന്‍ അടുത്ത ഘട്ട പദ്ധതികളുമായി കീര്‍ സ്റ്റാര്‍മര്‍; ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പണം ചുരുക്കാന്‍ എളുപ്പവഴി

പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി ജോലി മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത് നല്ല ചിന്തയാകില്ലെന്ന് ഒരു ലേബര്‍ എംപി മുന്നറിയിപ്പ് നല്‍കി

ഒരു ഗവണ്‍മെന്റ് സംവിധാനത്തില്‍ പ്രധാനമന്ത്രിയും, മറ്റ് രാഷ്ട്രീയക്കാരുമാണ് പ്രധാനികളെന്നാണ് 'വെയ്പ്പ്'. എന്നാല്‍ സത്യത്തില്‍ ഗവണ്‍മെന്റിലെ ഉന്നത ഉദ്യോഗസ്ഥരാണ് യഥാര്‍ത്ഥ 'നേതാക്കള്‍'. ഇവരാണ് ഓരോ വകുപ്പുകളെ നയിക്കുന്നതും, ഒരു പദ്ധതി വിജയിപ്പിക്കുകയോ പരാജയപ്പെടുത്തുകയോ ചെയ്യുന്നതും. ഗവണ്‍മെന്റുകള്‍ മാറിമാറി വന്നാലും ഇവരുടെ കസേരയ്ക്ക് ഇളക്കം തട്ടുന്നുമില്ല. 

ഈ ഘട്ടത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൊമ്പുകോര്‍ക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ തയ്യാറെടുക്കുന്നത്. സര്‍ക്കാര്‍ ജോലികള്‍ വെട്ടിച്ചുരുക്കി ലാഭം നേടാനുള്ള പദ്ധതികള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി. നല്ല രീതിയില്‍ പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥരെ പുറത്താക്കാനും, ചില തൊഴില്‍ ലക്ഷ്യങ്ങളുമായി ചേര്‍ത്ത് ഉദ്യോഗസ്ഥരുടെ വരുമാനം നിശ്ചയിക്കാനുമാണ് നീക്കം. 

ആവശ്യമായ നിലവാരം പ്രകടിപ്പിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി പിരിച്ചുവിടുന്ന സ്ഥിതിയുണ്ടാകും. ഈ നടപടികളിലൂടെ വരും കാലത്ത് പണം ലാഭിക്കാനും, സിവില്‍ സര്‍വ്വീസിന്റെ നിലവാരം ഉയര്‍ത്താനും കഴിയുമെന്ന് ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ കരുതുന്നു. നിരവധി വൈറ്റ്ഹാള്‍ ഉദ്യോഗസ്ഥര്‍ സസുഖം കഴിഞ്ഞുപോകുന്നതായി കുറ്റപ്പെടുത്തിയ കീര്‍ സ്റ്റാര്‍മര്‍ യൂണിയനുകളില്‍ നിന്നും വിമര്‍ശനം നേരിട്ടിരുന്നു. 

പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി ജോലി മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത് നല്ല ചിന്തയാകില്ലെന്ന് ഒരു ലേബര്‍ എംപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പല ജോലികള്‍ മാറ്റിനല്‍കിയിട്ടും പ്രകടന നിലവാരം ഉയരാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് ഡച്ചി ഓഫ് ലങ്കാസ്റ്റര്‍ ചാന്‍സലര്‍ പാറ്റ് മക്ഫാഡെന്‍ വ്യക്തമാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.