CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 59 Minutes 15 Seconds Ago
Breaking Now

കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവിന്റെ ചൂടറിയാന്‍ നേരമായി! ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് കൗണ്‍സിലുകളും കൗണ്‍സില്‍ ടാക്‌സ് 'മാക്‌സിമം' ഉയര്‍ത്തും; സ്വന്തം ഖജനാവ് പൊട്ടാതിരിക്കാന്‍ ജനങ്ങളെ പിഴിയാന്‍ അധികൃതര്‍; പാപ്പരാകുന്നത് ഒഴിവാക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ല?

ആറ് ഇംഗ്ലീഷ് കൗണ്‍സിലുകള്‍ക്ക് 10% വരെ നികുതി ഉയര്‍ത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്

ഏപ്രില്‍ മാസമാണ് വരുന്നത്. ഒരു ഭാഗത്ത് നിന്ന് ഗവണ്‍മെന്റ് പരമാവധി എല്ലാ നികുതികളും വര്‍ദ്ധിപ്പിച്ചതിന്റെ ആഘാതമുണ്ട്. അതിനൊപ്പമാണ് പ്രാദേശിക കൗണ്‍സിലുകളും തങ്ങളുടെ പിടിച്ചുനില്‍പ്പിനായി കൗണ്‍സില്‍ നികുതികളും വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. പരമാവധി നികുതി വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് പച്ചക്കൊടി വീശിയത് ഉപയോഗിക്കാന്‍ തന്നെയാണ് കൗണ്‍സിലുകളുടെ നീക്കം. 

ഇംഗ്ലണ്ടിലെ ഭൂരിപക്ഷം ഭവനങ്ങളും പരമാവധി കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവുകളുടെ ആഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ഏറെക്കുറെ ഉറപ്പായിരിക്കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ സ്ഥിരീകരിച്ചതോടെയാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കൗണ്‍സില്‍ നികുതി പരമാവധി ഉയരുമെന്ന് ഉറപ്പായത്. 

ഇംഗ്ലണ്ടിലെ 153 അപ്പര്‍-ടിയര്‍ അതോറിറ്റികളില്‍ പത്തില്‍ ഒന്‍പതും ഏപ്രില്‍ മാസത്തില്‍ 4.99% വര്‍ദ്ധന നടപ്പാക്കും. പ്രാദേശിക ഹിതപരിശോധന കൂടാതെ നടപ്പാക്കാവുന്ന പരമാവധി നികുതിയാണിത്. 4.5 ശതമാനവും, അതില്‍ കൂടുതലും നികുതി ഉയര്‍ത്തുന്ന കൗണ്‍സിലുകളെ കൂടി ഉള്‍പ്പെടുത്തിയാല്‍ 94 ശതമാനം വരുമെന്നാണ് കണ്ടെത്തല്‍. 

ഒരു ദശകത്തോളമായി നേരിടുന്ന ഫണ്ട് കട്ടിംഗ് മൂലം ഈ വര്‍ദ്ധനവുകള്‍ അനിവാര്യമാണെന്ന് കൗണ്‍സില്‍ നേതാക്കള്‍ പറയുന്നു. പണത്തിന്റെ ലഭ്യത ഗുരുതരമായ തോതില്‍ താഴ്ന്നതോടെ പാപ്പരാകുന്നത് ഒവിവാക്കാന്‍ ഈ നടപടി കൂടിയേ തീരുവെന്നാണ് ഇവരുടെ നിലപാട്. ബര്‍മിംഗ്ഹാം പോലുല്‌ള ചില കൗണ്‍സിലുകള്‍ തെറ്റായ നിക്ഷേപങ്ങള്‍ നടത്തിയതാണ് പാപ്പരായത്. ആറ് ഇംഗ്ലീഷ് കൗണ്‍സിലുകള്‍ക്ക് 10% വരെ നികുതി ഉയര്‍ത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. 

ലേബര്‍ നേതൃത്വത്തിലുള്ള ബര്‍മിംഗ്ഹാം, ബ്രാഡ്‌ഫോര്‍ഡ്, ന്യൂഹാം, ട്രാഫോര്‍ഡ് കൗണ്‍സിലുകളും, ലിബറല്‍ ഡെമോക്രാറ്റുകള്‍ നേതൃത്വം നല്‍കുന്ന വിന്‍ഡ്‌സര്‍ & മെയ്‌ഡെന്‍ഹെഡ്, സോമര്‍സെറ്റ് കൗണ്‍സിലുകളുമാണ് വമ്പന്‍ വര്‍ദ്ധനയ്ക്ക് ഒരുങ്ങുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.